എന്‍.വൈ.എല്‍ ജില്ലാ കമ്മിറ്റി:<br>ഹനീഫ് പി.എച്ച് പ്രസി., ശാഹിദ് സെക്ര.

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫാദില്‍ അമീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹനീഫ് പി.എച്ച് സ്വാഗതം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അസീസ് […]

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫാദില്‍ അമീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹനീഫ് പി.എച്ച് സ്വാഗതം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സി.എം.എ ജലീല്‍, റഹിം ബെണ്ടിച്ചാല്‍, ഹനീഫ ഹാജി, ഷംസുദ്ദീന്‍ അറിഞ്ചിറ, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, സമീര്‍ ചെമ്പരിക്ക, നബീല്‍ അഹമ്മദ്, ഹനീഫ് തുരുത്തി, കെ.കെ അബ്ബാസ്, ഹാരിസ് ബെഡി, ഷാഫി സന്തോഷ് നഗര്‍ സംസാരിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഫാദില്‍ അമീന്റെ സാന്നിദ്ധ്യത്തില്‍ കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ പ്രസിഡണ്ടായി ഹനീഫ് പി.എച്ച് ഹദ്ദാദിനെയും ജനറല്‍ സെക്രട്ടറിയായി ശാഹിദ് സി.എല്‍ ചെമ്മനാടിനെയും ട്രഷററായി സാദിക്ക് കടപ്പുറത്തിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി റഷീദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍ നാസര്‍, അബ്ദുല്‍ ഷരീഫ് കോട്ടപ്പുറം, ജോയിന്റ് സെക്രട്ടറിമാരായി സിദ്ധീഖ് ആരിക്കാടി, സിദ്ധീഖ് ചെങ്കള, സിദ്ധീഖ് പാലോത്ത്, സുഹൈല്‍ തുരുത്തി, ഇബ്രാഹിം പടന്നക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it