എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍കാസര്‍കോട് സ്വദേശിയുടെ യു.എ.ഇ സംരംഭം

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടം പിടിച്ച് യു.എ.ഇയിലെ കാസര്‍കോട് സ്വദേശിയുടെ സംരംഭം. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എ ഇഹ്ത്തിഷാമുദ്ദീന്‍ നേതൃത്വം നല്‍കുന്ന റോബോട്ടിക്‌സ് സംരംഭമായ ജങ്ക് ബോട്ടാണ് എന്‍വീഡിയയുടെ പദ്ധതിയില്‍ ഇടം പിടിച്ചത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് പാഴ് വസ്തുക്കളില്‍ നിന്ന് റോബോട്ടിക്‌സ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സംരംഭമാണ് ജങ്ക്‌ബോട്ട്. നിര്‍മ്മിത ബുദ്ധി മേഖലയിലെ മുന്‍നിര കമ്പനിയായ എന്‍വീഡയയുടെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ കിറ്റുകളും കോഴ്‌സുകളും […]

കാസര്‍കോട്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വീഡിയയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടം പിടിച്ച് യു.എ.ഇയിലെ കാസര്‍കോട് സ്വദേശിയുടെ സംരംഭം. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പി.എ ഇഹ്ത്തിഷാമുദ്ദീന്‍ നേതൃത്വം നല്‍കുന്ന റോബോട്ടിക്‌സ് സംരംഭമായ ജങ്ക് ബോട്ടാണ് എന്‍വീഡിയയുടെ പദ്ധതിയില്‍ ഇടം പിടിച്ചത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് പാഴ് വസ്തുക്കളില്‍ നിന്ന് റോബോട്ടിക്‌സ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സംരംഭമാണ് ജങ്ക്‌ബോട്ട്. നിര്‍മ്മിത ബുദ്ധി മേഖലയിലെ മുന്‍നിര കമ്പനിയായ എന്‍വീഡയയുടെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ കിറ്റുകളും കോഴ്‌സുകളും ലഭ്യമാക്കുന്നുവെന്ന് ജങ്ക്‌ബോട്ട് കോ ഫൗണ്ടറും സി.ഇ.ഒയുമായ ഇഹ്ത്തിഷാമുദ്ദീന്‍ പറഞ്ഞു. യു.എ.ഇ കേന്ദ്രീകരിച്ചുള്ള ജങ്ക്‌ബോട്ട് സംരംഭം ഇതിനോടകം ലോകശ്രദ്ധ നേടിയതാണ്. അബൂദാബിയിലെ മാന്‍ ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളേജ് ഫൗണ്ടേഷന്‍ എന്നിവയില്‍ നിന്ന് ഗ്രാന്റുകള്‍ ലഭിച്ചിട്ടുള്ള കമ്പനിയില്‍ ഡി.പി വേള്‍ഡ് മുലധന നിക്ഷേപവും നടത്തിയിട്ടുണ്ട്.

Related Articles
Next Story
Share it