ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ ശകാരിച്ചു; ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടി ഗുരുതരനിലയില്‍

മംഗളൂരു: ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളേജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടി ഗുരുതരനിലയില്‍. മംഗളൂരു കങ്കനാടിയിലെ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷവിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനിയാണ് സിറ്റി ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്നവരാണ് ആസ്പത്രിയിലെത്തിച്ചത്. ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ […]

മംഗളൂരു: ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളേജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച മംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മലയാളി പെണ്‍കുട്ടി ഗുരുതരനിലയില്‍. മംഗളൂരു കങ്കനാടിയിലെ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷവിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനിയാണ് സിറ്റി ആസ്പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പം താമസിക്കുന്നവരാണ് ആസ്പത്രിയിലെത്തിച്ചത്. ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി.

Related Articles
Next Story
Share it