റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; തലയിലൂടെ മീന്‍ലോറി കയറിയിറങ്ങി നഴ്‌സിംഗ് വിദ്യാര്‍ഥിക്ക് ദാരുണമരണം

മംഗളൂരു: മംഗളൂരുവില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തെറിച്ചുവീണ നഴ്‌സിംഗ് വിദ്യാര്‍ഥി തലയിലൂടെ മീന്‍ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ മാനസ് രാംനാഥ് ഉജലെ (27) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗളൂരു നന്തൂരിനടുത്താണ് അപകടമുണ്ടായത്. മാനസ് രാംനാഥ് തന്റെ പള്‍സര്‍ ബൈക്കില്‍ നന്തൂരില്‍ നിന്ന് പമ്പ്‌വെല്ലിലേക്ക് പോകുകയായിരുന്നു. റോഡിലെ വെള്ളം നിറഞ്ഞ കുഴി കണ്ടതോടെ കുഴി ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് […]

മംഗളൂരു: മംഗളൂരുവില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തെറിച്ചുവീണ നഴ്‌സിംഗ് വിദ്യാര്‍ഥി തലയിലൂടെ മീന്‍ലോറി കയറിയിറങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ മാനസ് രാംനാഥ് ഉജലെ (27) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗളൂരു നന്തൂരിനടുത്താണ് അപകടമുണ്ടായത്. മാനസ് രാംനാഥ് തന്റെ പള്‍സര്‍ ബൈക്കില്‍ നന്തൂരില്‍ നിന്ന് പമ്പ്‌വെല്ലിലേക്ക് പോകുകയായിരുന്നു. റോഡിലെ വെള്ളം നിറഞ്ഞ കുഴി കണ്ടതോടെ കുഴി ഒഴിവാക്കാനായി വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മാനസിന്റെ തലയിലൂടെ മീന്‍ലോറി കയറിയിറങ്ങുകയായിരുന്നു. മാനസ് തലയില്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും തലയ്ക്ക് മാരകമായ ക്ഷതം സംഭവിച്ചത് മരണകാരണമായി. വഴിയാത്രക്കാരാണ് അപകട വിവരം ട്രാഫിക് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it