നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; നാട്ടുകാരുടെ പ്രക്ഷോഭത്തിന് തുടക്കം

കാസര്‍കോട്: നഗരത്തിലെ പ്രധാന ജംഗ്ഷനായ നുള്ളിപ്പാടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന്.പ്രതിഷേധത്തിന് ഇന്ന് രാവിലെ തുടക്കമായി. നഗരസഭ കൗണ്‍സിലര്‍ പി.രമേശ് ഉദ്ഘാടനം ചെയ്തു. വരപ്രസാദ് കോട്ടക്കണ്ണി അധ്യക്ഷത വഹിച്ചു. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ എം. ലളിത, ശാരദ, വിമല ശ്രീധര, ഡോ. അഫ്‌സല്‍, ഹാരിസ് നുള്ളിപ്പാടി, കെ. ഉപേന്ദ്ര, ബിന്ദു സുരേന്ദ്രന്‍, നുള്ളിപ്പാടി അയ്യപ്പ ക്ഷേത്ര ഭാരവാഹികള്‍, നുള്ളിപ്പാടി മുഹിയുദ്ദീന്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, തളങ്കര ക്ലസ്റ്റര്‍, നേതാജി റസിഡന്‍ […]

കാസര്‍കോട്: നഗരത്തിലെ പ്രധാന ജംഗ്ഷനായ നുള്ളിപ്പാടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന്.
പ്രതിഷേധത്തിന് ഇന്ന് രാവിലെ തുടക്കമായി. നഗരസഭ കൗണ്‍സിലര്‍ പി.രമേശ് ഉദ്ഘാടനം ചെയ്തു. വരപ്രസാദ് കോട്ടക്കണ്ണി അധ്യക്ഷത വഹിച്ചു. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ എം. ലളിത, ശാരദ, വിമല ശ്രീധര, ഡോ. അഫ്‌സല്‍, ഹാരിസ് നുള്ളിപ്പാടി, കെ. ഉപേന്ദ്ര, ബിന്ദു സുരേന്ദ്രന്‍, നുള്ളിപ്പാടി അയ്യപ്പ ക്ഷേത്ര ഭാരവാഹികള്‍, നുള്ളിപ്പാടി മുഹിയുദ്ദീന്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍, തളങ്കര ക്ലസ്റ്റര്‍, നേതാജി റസിഡന്‍ സി, സുരഭി റസിഡന്‍സി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നേതാജി ഹൗസിങ് കോളനി, സുരഭി ഹൗസിങ് കോളനി, ജെ.പി ഹൗസിങ് കോളനി, തളങ്കര ക്ലസ്റ്റര്‍, ബദിബാഗിലു, കോട്ടക്കണ്ണി എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുണ്ട്. സ്വകാര്യ ആസ്പത്രി, നഗരസഭാ പൊതുശ്മശാനം, റേഷന്‍ ഷോപ്പ്, നുള്ളിപ്പാടി അയ്യപ്പ സ്വാമി ക്ഷേത്രം, നുള്ളിപ്പാടി മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ്, കോട്ടക്കണ്ണി ചര്‍ച്ച്, അണങ്കൂര്‍ ആയുര്‍വേദാസ്പത്രി, ഓട്ടോ സ്റ്റാന്റ്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്. അടിപ്പാതയില്ലെങ്കില്‍ ഇവിടെയെത്തുന്നവരുടെ ജീവിതം പ്രയാസമാകും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: നഗരസഭാ കൗണ്‍സിലര്‍ പി. രമേശന്‍ (ചെയര്‍മാന്‍), വരപ്രസാദ് കോട്ടക്കണ്ണി, അനില്‍ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി (കണ്‍വീനര്‍).

Related Articles
Next Story
Share it