വീഡിയോ കോള്‍ വരുമ്പോള്‍ സൂക്ഷിക്കുക; വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. വിഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായുള്ള പരാതികള്‍ വ്യപകമായി സാഹചര്യത്തിലാണ് സംഘത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയത്. വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതാണ് രീതി. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വീഡിയോ കോളുകള്‍ വരുമ്പോള്‍ സൂക്ഷിക്കണം. കോള്‍ ചെയ്യാന്‍ വ്യാജ ഐഡികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്, വാട്‌സാപ് […]

തൊടുപുഴ: സമൂഹമാധ്യമങ്ങളിലൂടെയുള്ള ബ്ലാക്ക്‌മെയിലിംഗ് തട്ടിപ്പിനെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. വിഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായുള്ള പരാതികള്‍ വ്യപകമായി സാഹചര്യത്തിലാണ് സംഘത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയത്.

വിഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം സ്‌ക്രീന്‍ഷോട്ട് എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതാണ് രീതി. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വീഡിയോ കോളുകള്‍ വരുമ്പോള്‍ സൂക്ഷിക്കണം. കോള്‍ ചെയ്യാന്‍ വ്യാജ ഐഡികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്, വാട്‌സാപ് എന്നിവയിലൂടെയെല്ലാം തട്ടിപ്പുസംഘം വിഡിയോ കോള്‍ ചെയ്യുന്നുണ്ട്.

നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ അപ്പുറത്ത് നഗ്നതാ പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന ആളായിരിക്കും ഉണ്ടാകുക. തുടര്‍ന്ന് നിങ്ങള്‍ ഉടന്‍ കോള്‍ കട്ട് ചെയ്താലും അത്രയും സമയം റെക്കോര്‍ഡ് ചെയ്ത ശേഷം അത് കാട്ടി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.

Related Articles
Next Story
Share it