എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരവനടുക്കം വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. അവരോടൊപ്പം സമയം പങ്കിടുകയും ചെയ്തു.വൃദ്ധമന്ദിരത്തിലെ വയോജനങ്ങളെയും തൊട്ടടുത്തുള്ള ശിശു മന്ദിരത്തിലെ കുട്ടികളെയും ഒന്നിച്ചുകൂട്ടിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.വളണ്ടിയര്‍മാരും വൃദ്ധമന്ദിര അന്തേവാസികളും ശിശു മന്ദിരത്തിലെ കുട്ടികളും ചേര്‍ന്നപ്പോള്‍ വിവിധയിന കലാപരിപാടികള്‍ അരങ്ങേറി. നാടന്‍ പാട്ട്, ഒപ്പന, സംഘനൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനത്തിന് ദൃശ്യാവിഷ്‌ക്കാരമൊരുക്കി മന്ദിരത്തിലെ അന്തേവാസി ഒരുക്കിയ നൃത്ത രൂപം വളണ്ടിയര്‍മാര്‍ക്ക് വേറിട്ട അനുഭവമായിമാറി. […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരവനടുക്കം വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. അവരോടൊപ്പം സമയം പങ്കിടുകയും ചെയ്തു.
വൃദ്ധമന്ദിരത്തിലെ വയോജനങ്ങളെയും തൊട്ടടുത്തുള്ള ശിശു മന്ദിരത്തിലെ കുട്ടികളെയും ഒന്നിച്ചുകൂട്ടിയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
വളണ്ടിയര്‍മാരും വൃദ്ധമന്ദിര അന്തേവാസികളും ശിശു മന്ദിരത്തിലെ കുട്ടികളും ചേര്‍ന്നപ്പോള്‍ വിവിധയിന കലാപരിപാടികള്‍ അരങ്ങേറി. നാടന്‍ പാട്ട്, ഒപ്പന, സംഘനൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനത്തിന് ദൃശ്യാവിഷ്‌ക്കാരമൊരുക്കി മന്ദിരത്തിലെ അന്തേവാസി ഒരുക്കിയ നൃത്ത രൂപം വളണ്ടിയര്‍മാര്‍ക്ക് വേറിട്ട അനുഭവമായിമാറി. കവി ഒ.എന്‍.വി കുറുപ്പിന്റെ ഉപ്പ് എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
വയോജനങ്ങളുടെയും കുട്ടികളുടെയും കയ്യൊപ്പുകളാല്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിക്കിടയില്‍ തയ്യാറാക്കിയ ചിത്രം വൃദ്ധമന്ദിരം അധികൃതകര്‍ക്ക് കൈമാറി. തുടര്‍ന്ന് എന്‍.എസ്.എസിന്റെ തെളിമ പദ്ധതിയുടെ ഭാഗമായി ശിശു മന്ദിരത്തിലെ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കുകയും ചെയ്തു. വൃദ്ധമന്ദിരത്തില്‍ പാഷന്‍ ഫ്രൂട്ട് തൈകള്‍ വെച്ചാണ് വളണ്ടിയര്‍മാര്‍ പരിപാടികള്‍ അവസാനിപ്പിച്ചത്.
പി.ടി.എ പ്രസിഡണ്ട് പി.എം. അബ്ദുള്ള, പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സന്തോഷ് സി.എ, പി.ടി.എ മെമ്പര്‍ അന്‍വര്‍ ഷെംനാട്, അധ്യാപകരായ പി.ഇ.എ റഹ്മാന്‍, അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.