എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സഹപാഠിക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീടില്ലാത്ത സഹപാഠിക്ക് സ്വന്തമായൊരു കിടപ്പാടമൊരുക്കുന്നു. അസുഖ ബാധിതനായ പിതാവുമൊത്ത് കഴിഞ്ഞ 15 വര്‍ഷത്തില്‍ കൂടുതലായി വാടക വീട്ടില്‍ കഴിയുന്ന പ്ലസ്‌വണ്‍, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നത്.ചെമ്മനാട് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ സി.എം വീടിന് കുറ്റിയടിച്ചു. ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് പ്രാര്‍ത്ഥന നടത്തി. […]

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീടില്ലാത്ത സഹപാഠിക്ക് സ്വന്തമായൊരു കിടപ്പാടമൊരുക്കുന്നു. അസുഖ ബാധിതനായ പിതാവുമൊത്ത് കഴിഞ്ഞ 15 വര്‍ഷത്തില്‍ കൂടുതലായി വാടക വീട്ടില്‍ കഴിയുന്ന പ്ലസ്‌വണ്‍, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട് നിര്‍മ്മിച്ചുനല്‍കുന്നത്.
ചെമ്മനാട് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ സി.എം വീടിന് കുറ്റിയടിച്ചു. ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് പ്രാര്‍ത്ഥന നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, ഒ.എസ്.എ അംഗങ്ങള്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it