പിന്നിട്ട വഴികളും വ്യവസായിക രംഗത്തെ വളര്‍ച്ചയും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച് ഡോ. എന്‍.എ മുഹമ്മദ്

തളങ്കര: പിന്നിട്ട വഴികളും കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ജീവിത വിജയവും വിദ്യാര്‍ത്ഥികളുമായി പങ്കിട്ട് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ മുഹമ്മദ്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികളോട്് എന്‍.എ മുഹമ്മദ് സംവദിക്കുകയും ചെയ്തു. കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമേ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയുകയുള്ളുവെന്നും കര്‍ണാടകയിലെ ഭദ്രാവതിയില്‍ ജോലി തേടിയെത്തിയ താന്‍ അവിടത്തെ ജനങ്ങളുടെ ഒപ്പം ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഭദ്രാവതിയുടെ നഗരസഭാ ചെയര്‍മാന്‍ പദത്തിലെത്തിയതും […]

തളങ്കര: പിന്നിട്ട വഴികളും കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ജീവിത വിജയവും വിദ്യാര്‍ത്ഥികളുമായി പങ്കിട്ട് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ മുഹമ്മദ്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ എന്‍.എസ്.എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികളോട്് എന്‍.എ മുഹമ്മദ് സംവദിക്കുകയും ചെയ്തു. കഠിനാധ്വാനവും ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമേ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയുകയുള്ളുവെന്നും കര്‍ണാടകയിലെ ഭദ്രാവതിയില്‍ ജോലി തേടിയെത്തിയ താന്‍ അവിടത്തെ ജനങ്ങളുടെ ഒപ്പം ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഭദ്രാവതിയുടെ നഗരസഭാ ചെയര്‍മാന്‍ പദത്തിലെത്തിയതും എന്‍.എ മുഹമ്മദ് കുട്ടികളോട് വിവരിച്ചു. ആത്മാര്‍ത്ഥതയും സത്യസന്ധതയും ജീവിതത്തില്‍ മുറുകെപിടിക്കണമെന്നും കുതികാല്‍ വെട്ടില്ലാതെ മുന്നേറാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക രംഗത്തേക്കുള്ള തന്റെ വളര്‍ച്ചയുടെ കഥകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച ഹൈടെക് കെട്ടിടത്തിലെ മൂന്ന് ക്ലാസ് മുറികളിലേക്ക് ഏതാണ്ട് നാല് ലക്ഷം രൂപയോളം ചെലവഴിച്ച് ഫര്‍ണിച്ചറുകള്‍ സംഭാവന ചെയ്തതിനുള്ള നന്ദി സൂചകമായി എന്‍.എ മുഹമ്മദിന് പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും യഹ്‌യ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി ഡോ. എന്‍.എ മുഹമ്മദിനെ പരിചയപ്പെടുത്തി. ബി.യു അബ്ദുല്ല, സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് സ്വര്‍ണ്ണകുമാരി സ്വാഗതവും പി.ടി. എ വൈസ് പ്രസിഡണ്ട് സലീം മിസ്‌നി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it