തൊഴിലുറപ്പ് തൊഴിലാളികള്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി. വര്‍ക്കേര്‍സ് യൂണിയന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തി.രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായാണ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തിയത്. ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം നടത്തി. യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. ഗൗരി അധ്യക്ഷതവഹിച്ചു. എം. രാജന്‍, വി.കെ.രാജന്‍, കെ.വി. ദാമോദരന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പാറക്കോല്‍ രാജന്‍, എം.സി. മാധവന്‍, എ.വി. […]

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി. വര്‍ക്കേര്‍സ് യൂണിയന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായാണ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തിയത്. ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗം നടത്തി. യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. ഗൗരി അധ്യക്ഷതവഹിച്ചു. എം. രാജന്‍, വി.കെ.രാജന്‍, കെ.വി. ദാമോദരന്‍ പ്രസംഗിച്ചു. പ്രകടനത്തിന് പാറക്കോല്‍ രാജന്‍, എം.സി. മാധവന്‍, എ.വി. രമണി, എം.ശാന്ത, ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍, കയനി കുഞ്ഞിക്കണ്ണന്‍, പ്രസീത രാജന്‍, കെ.പി.നാരായണന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it