ഇനി വാട്‌സ്ആപ്പ് വഴിയും പണം കൈമാറാം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വഴി പണം കൈമാറാന്‍ ഒടുവില്‍ അനുമതി. ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷമാണ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് പെയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചത്. യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. ഇടപാടിനായി വാട്‌സ്ആപ്പ് പേആപ്പ് പുറത്തിറക്കി. ഓരോ പണമിടപാടിനും വ്യക്തിഗത യു.പി.ഐ. പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പെയ്‌മെന്റ് സംവിധാനം രൂപകല്‍പ്പന ചെയ്തത്. ഇതോടെ ഗൂഗില്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയുടെ പട്ടികയില്‍ വാട്‌സ് ആപ്പും സ്ഥാനം പിടിച്ചു.

Related Articles
Next Story
Share it