നവംബര്‍ 26; ദേശീയ ഭരണഘടനാ ദിനം
ലോക രാഷ്ട്രങ്ങളില്‍ എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും ബൃഹത്താണ് ഇന്ത്യയുടെ ഭരണഘടന. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് നമ്മുടെ രാജ്യത്ത് നവംബര്‍ 26 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നുന്നത്. 'ദേശീയ നിയമ ദിനം' എന്ന പേരില്‍ ആഘോഷിച്ചു വന്നിരുന്ന ഭരണഘടനാ ദിനത്തെ 'സംവിധാന്‍ ദിവസ്'എന്നും വിശേഷിപ്പിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി 1949 നവംബര്‍ 26നാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് നവംബര്‍ 26 ഭരണഘടന ദിനമായി ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുകയും 1950 ജനുവരി 26 മുതല്‍ ഭരണഘടന […]

ലോക രാഷ്ട്രങ്ങളില്‍ എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും ബൃഹത്താണ് ഇന്ത്യയുടെ ഭരണഘടന. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് നമ്മുടെ രാജ്യത്ത് നവംബര്‍ 26 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നുന്നത്. 'ദേശീയ നിയമ ദിനം' എന്ന പേരില്‍ ആഘോഷിച്ചു വന്നിരുന്ന ഭരണഘടനാ ദിനത്തെ 'സംവിധാന്‍ ദിവസ്'എന്നും വിശേഷിപ്പിക്കുന്നു.
ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി 1949 നവംബര്‍ 26നാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചത്. ഇന്ത്യാ ഗവണ്‍മെന്റ് നവംബര്‍ 26 ഭരണഘടന ദിനമായി ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുകയും 1950 ജനുവരി 26 മുതല്‍ ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തു.
2015 ഒക്ടോബര്‍ 11 ന് മുംബൈയില്‍ ബി.ആര്‍. അംബേദ്കറുടെ സമരണയ്ക്കായി 'സ്റ്റാച്യു ഓഫ് ഇക്വാലിറ്റി മെമ്മോറിയലിന് തറക്കല്ലിടുന്ന വേളയിലാണ് പ്രധാനമന്ത്രി ഈ ദിനത്തെ 'ഭരണഘടനാ ദിനമായി' ആഘോഷിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ വിവിധങ്ങളായ അവകാശങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും വിളിച്ചോതുന്നതും ലോകത്തെ മറ്റു രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നു വ്യത്യസ്തമാക്കുന്നതും വ്യതിരിക്തവുമായ ഇന്ത്യന്‍ ഭരണ ഘടനയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും അംബേദ്കറുടെ ചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനുമാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ പരമോന്നത നിയമമായ ഭരണഘടനയില്‍ രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളുടെ നിര്‍വ്വചനം, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഘടന, സര്‍ക്കാരിനുള്ള അധികാരങ്ങള്‍, നടപടിക്രമങ്ങളും കര്‍ത്തവ്യങ്ങളും പൗരന്മാരുടെ മൗലികാവകാശങ്ങള്‍, പൗരന്റെ കടമകള്‍, രാഷ്ട്രഭരണത്തിനായുള്ള നിര്‍ദ്ദേശക തത്വങ്ങള്‍ മുതലായവ വിഭാവനം ചെയ്യുന്നു.
ഭരണഘടനയുടെ ആമുഖത്തിലെ വചനങ്ങള്‍ ഇവയാണ്. 'ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതരത്വ റിപ്പബ്ലിക്കായി സംവിധാനം ചെയ്യന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയപ്രകടനം, വിശ്വാസം, മതനിഷ്ഠ, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, പദവിയിലും അവസരത്തിലും സമത്വം എന്നിവ ഉറപ്പുവരുത്തുവാനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി സാഹോദര്യം പുലര്‍ത്തുവാനും ദൃഢനിശ്ചയം ചെയ്ത് നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.'