നോവവാക്സ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി: നോവവാക്സ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവവാക്സ് കമ്പനിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്സിന്‍ നിര്‍മാണ കരാറുണ്ട്. അമേരിക്കയിലും മെക്സിക്കോയിലും ഏകദേശം 30,000 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ രോഗലക്ഷണമുള്ളവരില്‍ വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് നോവവാക്സ് ജൂണില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവോവാക്സിന്‍ ഓക്ടോബറോടെ നല്‍കി തുടങ്ങനാകുമെന്ന് സി.ഇ.ഒ അദാര്‍ പുനെവാല പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികള്‍ക്കുള്ള വാക്സിന്‍ അടുത്ത വര്‍ഷം പകുതിയോടെ നല്‍കി തുടങ്ങനാകുമെന്നും […]

ന്യൂഡെല്‍ഹി: നോവവാക്സ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോവവാക്സ് കമ്പനിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വാക്സിന്‍ നിര്‍മാണ കരാറുണ്ട്. അമേരിക്കയിലും മെക്സിക്കോയിലും ഏകദേശം 30,000 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ രോഗലക്ഷണമുള്ളവരില്‍ വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് നോവവാക്സ് ജൂണില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവോവാക്സിന്‍ ഓക്ടോബറോടെ നല്‍കി തുടങ്ങനാകുമെന്ന് സി.ഇ.ഒ അദാര്‍ പുനെവാല പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികള്‍ക്കുള്ള വാക്സിന്‍ അടുത്ത വര്‍ഷം പകുതിയോടെ നല്‍കി തുടങ്ങനാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പുനെവാല വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുനെവാലയുടെ പ്രതികരണം.

Related Articles
Next Story
Share it