നൗഷീറയുടെ മരണം; ഭര്‍തൃവീട്ടില്‍ പൊലീസ് സര്‍ജന്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ റസാഖിന്റെ ഭാര്യ പാണത്തൂര്‍ പട്ടുവത്തെ നൗഷീറ(23)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സര്‍ജന്‍ ഭര്‍തൃവീട്ടില്‍ പരിശോധനക്കെത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയാണ് വെള്ളിയാഴ്ച വൈകിട്ട് പാറപ്പള്ളിയിലെ വീട്ടിലെത്തിയത്. നൗഷീറയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ പൊലീസ് സര്‍ജന്‍ വിശദമായ പരിശോധന നടത്തി. ഫാനിന്റെ ഹുക്കിലാണ് നൗഷീറയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ബന്ധുക്കള്‍ ഷാള്‍ മുറിച്ചുമാറ്റി നൗഷീറയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാണത്തൂര്‍ പട്ടുവത്തെ ഏരത്ത് മുഹമ്മദ് […]

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ റസാഖിന്റെ ഭാര്യ പാണത്തൂര്‍ പട്ടുവത്തെ നൗഷീറ(23)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സര്‍ജന്‍ ഭര്‍തൃവീട്ടില്‍ പരിശോധനക്കെത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പൊലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയാണ് വെള്ളിയാഴ്ച വൈകിട്ട് പാറപ്പള്ളിയിലെ വീട്ടിലെത്തിയത്. നൗഷീറയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ പൊലീസ് സര്‍ജന്‍ വിശദമായ പരിശോധന നടത്തി. ഫാനിന്റെ ഹുക്കിലാണ് നൗഷീറയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ബന്ധുക്കള്‍ ഷാള്‍ മുറിച്ചുമാറ്റി നൗഷീറയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാണത്തൂര്‍ പട്ടുവത്തെ ഏരത്ത് മുഹമ്മദ് കുഞ്ഞിയുടെ മകളായ നൗഷീറയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാറപ്പള്ളിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നത്. രണ്ട് കുട്ടികളുടെ മാതാവായ നൗഷീറയുടെ മരണത്തില്‍ പിതാവ് മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ നൗഷീറയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. നൗഷീറ തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ നൗഷീറ ആത്മഹത്യ ചെയ്തതല്ലെന്ന നിലപാടില്‍ യുവതിയുടെ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് സര്‍ജന്‍ പരിശോധനക്ക് വന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിലെ ദുരൂഹത പൂര്‍ണമായും നീങ്ങുന്നതുവരെ അന്വേഷണം തുടരുമെന്ന് അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ പറഞ്ഞു.

Related Articles
Next Story
Share it