നൗഷാദ് പൊയക്കര... ആ സ്‌നേഹ സൈക്കിള്‍...
പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം. പക്ഷെ; നൗഷാദ് സാംസ്‌കാരിക വിഷയങ്ങളിലും കലവറയില്ലാതെ പിന്തുണച്ചു. അവന്റെ ചുവന്ന ആ കൊച്ചു സൈക്കിള്‍... അതില്‍ 'പറക്കലാണ്'. എന്ത് ആവശ്യം പറഞ്ഞാലും പായുന്ന ശീലം. പള്ളിക്കാലിലെ അവനടക്കം സഹോദരങ്ങള്‍ എല്ലാം ഉണ്ടായിരുന്ന ആ വീട്. വെളുത്തു മെലിഞ്ഞ അവന്റെ ഉമ്മ. കാരുണ്യം ആയിരുന്നു അവരുടെ ഉമ്മ. ഏതുനേരവും ആ […]
പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം. പക്ഷെ; നൗഷാദ് സാംസ്‌കാരിക വിഷയങ്ങളിലും കലവറയില്ലാതെ പിന്തുണച്ചു. അവന്റെ ചുവന്ന ആ കൊച്ചു സൈക്കിള്‍... അതില്‍ 'പറക്കലാണ്'. എന്ത് ആവശ്യം പറഞ്ഞാലും പായുന്ന ശീലം. പള്ളിക്കാലിലെ അവനടക്കം സഹോദരങ്ങള്‍ എല്ലാം ഉണ്ടായിരുന്ന ആ വീട്. വെളുത്തു മെലിഞ്ഞ അവന്റെ ഉമ്മ. കാരുണ്യം ആയിരുന്നു അവരുടെ ഉമ്മ. ഏതുനേരവും ആ […]
പൊയക്കര കുടുംബത്തിലെ പ്രബലമായ ഒരു കണ്ണികൂടി അറ്റു... പൊയക്കര നൗഷാദ്. നന്നേ ബാല്യത്തില്‍ തന്നെ ഞങ്ങളുടെ 'കമ്പനി' അംഗമാണ് അവന്‍. ബദ്‌റു ഫുട്‌ബോളില്‍ മാത്രം ശ്രദ്ധിച്ചു അക്കാലം. പക്ഷെ; നൗഷാദ് സാംസ്‌കാരിക വിഷയങ്ങളിലും കലവറയില്ലാതെ പിന്തുണച്ചു.
അവന്റെ ചുവന്ന ആ കൊച്ചു സൈക്കിള്‍...
അതില്‍ 'പറക്കലാണ്'. എന്ത് ആവശ്യം പറഞ്ഞാലും പായുന്ന ശീലം.
പള്ളിക്കാലിലെ അവനടക്കം സഹോദരങ്ങള്‍ എല്ലാം ഉണ്ടായിരുന്ന ആ വീട്. വെളുത്തു മെലിഞ്ഞ അവന്റെ ഉമ്മ. കാരുണ്യം ആയിരുന്നു അവരുടെ ഉമ്മ.
ഏതുനേരവും ആ അടുക്കളയില്‍ ഭക്ഷണം ഉണ്ടാവും. ആരാണ് വന്നതെന്നോ, വന്നയാള്‍ക്ക് ആവീട്ടില്‍ ആരുമായാണ് ബന്ധമെന്നോ അന്വേഷണമില്ല. ഭക്ഷണവും വസ്ത്രവും കിടക്കാന്‍ ഇടവും ആ വീട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. അനീപ്പൂ... എന്ന് എന്നെ ആ ഉമ്മ വിളിച്ചു. തെരുവത്ത് റംലാബീഗത്തിന്റെ കഥാ പ്രസംഗം പരിപാടി ഓര്‍ത്തെടുത്തപ്പോള്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍ നന്ദിപൂര്‍വ്വം അറിയിച്ചു. അവര്‍ കുട്ടികള്‍ക്ക് സൗജന്യമായി സീറ്റ് ഒരുക്കിയ നടത്തിപ്പുകാരുടെ ഔദാര്യത്തെപ്പറ്റി. ആ കമ്പനിയില്‍ നൗഷാദുമുണ്ട്.
ഡോക്ടര്‍ ബല്ലാളിന് സേവന ചരിത്രവുമായി ബന്ധപ്പെടുത്തി മുസ്ലിം ഹൈസ്‌കൂളില്‍ സ്വീകരണം. ടി.എ. മഹ്മൂദിന്റെ നേതൃത്വത്തില്‍ 'ഗുസ്തി പഠിക്കണ്ട' നാടകം കളിക്കാന്‍ തീരുമാനിച്ചതും; ഞാന്‍ അവധി എടുത്ത് കോഴിക്കോട്ട് നിന്ന് കാസര്‍കോട് ചെല്ലേണ്ട ദൗത്യം കമ്മിറ്റി ഏല്‍പ്പിച്ചത് നൗഷാദിനെയാണ്.
എന്തുകാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാം. കൃത്യമായി ചെയ്തിരിക്കും. നൗഷാദിന്റെ സ്വഭാവ സവിശേഷതകളില്‍ മുഖ്യം അതായിരുന്നു. ബാല്യത്തില്‍ നല്ല അഴകും അതിനലങ്കാരമായ കിളിക്കൊഞ്ചലും അവന് മാത്രം സ്വന്തമായിരുന്നു.
'ഗുസ്തി പഠിക്കണ്ട' നാടകവുമായി ബന്ധപ്പെട്ട് നൗഷാദ് വെള്ളിമാട് കുന്നിലെ ഓഫീസില്‍ ഒരു പതിനൊന്നുമണിക്ക് ഹാജരായി.
'ബാ.. പോവാം...
അന്നൊരു വെള്ളിയാഴ്ച ആണ്. ഞാന്‍ വേഗം അവധി എഴുതി കൊടുത്ത് അവന്റൊപ്പം കാറില്‍ കയറി.
'നാഷണല്‍ ഹോസ്പിറ്റലിനു സമീപത്തുള്ള പള്ളിയില്‍ നമുക്ക് ജുമുഅ നിസ്‌കരിക്കാം. ഉച്ച ഭക്ഷണം ഹോട്ടല്‍ ഹൈസണില്‍. നാലുമണി ട്രെയിനില്‍ നിങ്ങള്‍ കാസര്‍കോട്ടേക്ക്.' സമ്മതിക്കാതെ എനിക്ക് വേറെ നിര്‍വ്വാഹമില്ല. നമസ്‌കാരം കഴിഞ്ഞയുടന്‍ ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജിലെ അതിസമ്പന്നമായ ഡൈനിംഗ് ടേബിളില്‍... ചോറും മത്സ്യവും മതി എന്ന എന്റെ തീരുമാനം നൗഷാദിന് ഇഷ്ടമായില്ല.
ഹൈസണില്‍ വന്നത് ഇവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫിഷ് ബിരിയാണ് തരാനാണ്.
കാസര്‍കോടന്‍ ജീവിത കാലത്തെ എന്റെ ഇഷ്ടങ്ങള്‍ അവന് ഓര്‍മ്മയുണ്ട്. അവന്റെ തൃപ്തിക്കുവേണ്ടി ചെമ്മീന്‍ ബിരിയാണി ഞാന്‍ അനുവദിച്ചു. നൗഷാദിന് സന്തോഷമായി. റെയില്‍വെ സ്റ്റേഷനിലേക്കുള്ള കാറില്‍ നൗഷാദ് ഒരു ബേക്കറി സഞ്ചി വെച്ചു.
ഞാന്‍ അത്ഭുതം കൂറി.
കാസര്‍കോട് എത്തും വരെ ഹനീഫ്ച്ചാക്ക് കൊറിച്ചോണ്ട് ഇരിക്കാന്‍...
ഈത്തപ്പഴം, മുറുക്ക്, ധാരാളം ബേക്കറി സാധനങ്ങള്‍...
പിന്നീട് നാടകത്തിന്റെ അവതരണ ദിവസം വരെ എന്നെ തീവണ്ടി കയറ്റലും കാസര്‍കോടുനിന്ന് തീവണ്ടി ഇറങ്ങിയാല്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ എന്റെ വാസ സ്ഥലത്ത് ഇറക്കലും എത്ര കൃത്യമായി അവന്‍ അനുഷ്ഠിച്ചു.
മിംസ് ആസ്പത്രിയില്‍ ആ മയ്യത്ത് ഉണ്ടെന്നറിഞ്ഞ് പോകാന്‍ മനസ് മടിച്ചു. കോവിഡ് ബാധ എന്റെ വീടിന് ചുറ്റും രൂക്ഷമാണ്. നാല് ആഴ്ചയായി വാതിലും ജനലും കൊട്ടിയടച്ച് ഞാന്‍ ബന്ധനസ്ഥനാണ്...
പ്രിയപ്പെട്ട നൗഷാദ്,
നുരഞ്ഞു പൊങ്ങുന്ന കാസര്‍കോടന്‍ ജീവിത കാലത്ത് കൊച്ചുകുട്ടി ആയിരുന്ന നീ ഏതാവശ്യത്തിനും സൈക്കിളുമായി പാഞ്ഞ് എത്തുമായിരുന്നു. ഏതു നേരവും... മുതിര്‍ന്നപ്പോള്‍ കോഴിക്കോട്ട്; സത്യത്തില്‍ എനിക്കേറെ തുണ നീയും സഹോദരങ്ങളുമായിരുന്നു. മൂന്നുവര്‍ഷം മുമ്പ് അനുജന്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കെ.എം. അബ്ദുല്‍റഹ്മാന്റെ (തൊട്ടാന്‍) സമീപത്താണ് ഇരുന്നത്. കാസര്‍കോട്ടു നിന്നു വന്നവര്‍ എന്നെ സ്‌നേഹം കൊണ്ടു പൊതിഞ്ഞു.
പൊയക്കര കുടുംബത്തിലെ സഹായിക്കാന്‍ മാത്രം അറിയാവുന്ന കുട്ടികള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീഴുകയാണ്.
ഞാന്‍ അവര്‍ക്കു മുന്നില്‍ വിതുമ്പി.
നന്ദിയോ കടപ്പാടോ പ്രതീക്ഷിക്കാതെ സ്‌നേഹത്തണലുമായി ആവശ്യം അറിഞ്ഞ് പാഞ്ഞ് എത്തുന്ന കുട്ടികള്‍. അവര്‍ക്കായി നല്‍കാന്‍ എന്റെ ഒഴിഞ്ഞ കീശയിലും ദരിദ്രമായ വീടകത്തും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ;
കാസര്‍കോടന്‍ സൗഹൃദങ്ങള്‍ ഏതാണ്ടെല്ലാം എന്നോട് തികഞ്ഞ ഔദാര്യത്തോടെ, കരുതലോടെ പെരുമാറി. കാരണം; പതിമൂന്നുവര്‍ഷത്തെ കാസര്‍കോടന്‍ ജീവിതത്തില്‍ അവര്‍ക്കെല്ലാം സ്‌നേഹം ഞാന്‍ കലവറയില്ലാതെ നല്‍കിയിരുന്നു.
പൊയക്കര കുടുംബത്തിലെ ഒരു മിത്തുപോലെ കാസര്‍കോടന്‍ അന്തരീക്ഷത്തിലുള്ള വലിയ കാരണവരെ ഞാന്‍ കണ്ടിട്ടില്ല. ചരിത്രം ടി. ഉബൈദ് പറഞ്ഞത് ഓര്‍മ്മയിലുണ്ട്. പിന്മുറക്കാര്‍ എല്ലാം എന്റെ സൗഹൃദ വലയത്തിലായിരുന്നു.
അഷ്‌റഫ് ഹാജി, ചെറിയോന്‍, ബദ്‌റു, സത്താര്‍, അന്‍വര്‍, ആ ലിസ്റ്റ് വളരെ നീണ്ടതാണ്. ഇങ്ങേയറ്റം ഒരു കണ്ണി കൂടി അടര്‍ന്നു. നൗഷാദ്. ഗദ്ഗദം കടിച്ചമര്‍ത്തി സഹിച്ച് ഞാന്‍ ഇവിടെ പ്രാര്‍ത്ഥനകളോടെ ഉണ്ട്.