കോവിഡ് ചികിത്സയിലായിരുന്ന നൗഷാദ് പൊയക്കര അന്തരിച്ചു

കോഴിക്കോട്: കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയും കോഴിക്കോട് എരിഞ്ഞിപ്പാലത്ത് സ്ഥിര താമസക്കാരനുമായ പി.എം. നൗഷാദ് പൊയക്കര (63) അന്തരിച്ചു. പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ പരേതരായ പി.എ. മുഹമ്മദ് എന്ന ഉമ്പുവിന്റെയും ആയിഷ പൊയക്കരയുടെയും മകനാണ്. ഈ മാസം മൂന്നിന് പനി ബാധിച്ച് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നൗഷാദിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തളങ്കരയിലെ പഴയ കാല ഫുട്‌ബോള്‍, വോളിബോള്‍ താരമായിരുന്നു. ബോള്‍ ബാഡ്മിന്റണിലും അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് കുടുംബമായിരുന്നു നൗഷാദിന്റേത്. പഴയ കാല പ്രമുഖ […]

കോഴിക്കോട്: കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയും കോഴിക്കോട് എരിഞ്ഞിപ്പാലത്ത് സ്ഥിര താമസക്കാരനുമായ പി.എം. നൗഷാദ് പൊയക്കര (63) അന്തരിച്ചു. പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ പരേതരായ പി.എ. മുഹമ്മദ് എന്ന ഉമ്പുവിന്റെയും ആയിഷ പൊയക്കരയുടെയും മകനാണ്. ഈ മാസം മൂന്നിന് പനി ബാധിച്ച് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നൗഷാദിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തളങ്കരയിലെ പഴയ കാല ഫുട്‌ബോള്‍, വോളിബോള്‍ താരമായിരുന്നു. ബോള്‍ ബാഡ്മിന്റണിലും അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ചിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് കുടുംബമായിരുന്നു നൗഷാദിന്റേത്. പഴയ കാല പ്രമുഖ ഫുട്‌ബോള്‍ താരമായ സഹോദരന്‍ ബദ്‌റുദ്ദീന്‍ പൊയക്കരയോടൊപ്പം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ ഗോളിയായി തിളങ്ങിയിട്ടുണ്ട്. വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയും ചികിത്സ അടക്കമുള്ള വിവിധ ആവശ്യള്‍ക്ക് കോഴിക്കോട് എത്തുന്നവര്‍ക്ക് അത്താണിയുമായിരുന്നു.

വ്യാപാരിയായിരുന്ന നൗഷാദ് മലബാര്‍ ഗോള്‍ഡിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സക്ഷിന. മക്കള്‍: ആമിന, അസ്മ, അലീമ. മരുമക്കള്‍: ഫഹീം മുക്താര്‍ (ഖത്തര്‍), യഹ്‌സാന്‍ അലി, അദ്‌നാന്‍ അര്‍ഷദ്. സഹോദരങ്ങള്‍: നാസിം പൊയക്കര (കോഴിക്കോട്), പരേതരായ അബ്ദുല്‍ സത്താര്‍ പൊയക്കര, ബദ്‌റുദ്ദീന്‍ പൊയക്കര, അന്‍വര്‍ പൊയക്കര.

Noushad Poyakkara passes away

Related Articles
Next Story
Share it