അറബ് മണ്ണില്‍ നിന്നും ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാന്‍ നൂറ അല്‍ മത്റൂശി; പ്രഖ്യാപനം നടത്തി യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം

ദുബായ്: അറബ് മണ്ണില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുന്നു. നൂറ അല്‍ മത്റൂശിയാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍. ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സൂരിയില്‍ സഹപ്രവര്‍ത്തകരാണ്. 'ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യത്തെ […]

ദുബായ്: അറബ് മണ്ണില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുന്നു. നൂറ അല്‍ മത്റൂശിയാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍. ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സൂരിയില്‍ സഹപ്രവര്‍ത്തകരാണ്.

'ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യത്തെ അറബ് വനിതാ ബഹിരാകാശയാത്രികയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങള്‍ നൂറ അല്‍ മാത്റൂശി, മുഹമ്മദ് അല്‍ മുല്ല', ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ നൂറ 1993 ലാണ് ജനിച്ചത്. 4,300 പേരാണ് രണ്ടാം സംഘത്തിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയത്. അവരില്‍ 1,400 പേര്‍ സ്വദേശി വനിതകളായിരുന്നു. 2019 ലാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്.

Related Articles
Next Story
Share it