കുപ്രസിദ്ധ കുറ്റവാളി പെരിയാട്ടടുക്കം റിയാസും ഭാര്യയും മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റില്‍; പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട്: ഭാര്യയ്ക്കും ഒരു വയസുള്ള കുഞ്ഞിനുമൊപ്പം മയക്കുമരുന്ന് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളിയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളം റഷീദ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിയാട്ടടുക്കം റിയാസ് എന്ന ടി.എച്ച്. റിയാസിനെ(40)യാണ് ഭാര്യ കുത്തുപറമ്പ് തൊലമ്പ്ര ആളൂര്‍ റാബിയ മന്‍സിലിലെ സുമയ്യ (35), ഒരു വയസുള്ള കുഞ്ഞ് എന്നിവര്‍ക്കൊപ്പം നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റിയാസ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് ജീപ്പിലെ ടൂള്‍സ് കിറ്റില്‍ നിന്നും വീല്‍ സ്പാനര്‍ കൊണ്ട് […]

കാഞ്ഞങ്ങാട്: ഭാര്യയ്ക്കും ഒരു വയസുള്ള കുഞ്ഞിനുമൊപ്പം മയക്കുമരുന്ന് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളിയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളം റഷീദ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിയാട്ടടുക്കം റിയാസ് എന്ന ടി.എച്ച്. റിയാസിനെ(40)യാണ് ഭാര്യ കുത്തുപറമ്പ് തൊലമ്പ്ര ആളൂര്‍ റാബിയ മന്‍സിലിലെ സുമയ്യ (35), ഒരു വയസുള്ള കുഞ്ഞ് എന്നിവര്‍ക്കൊപ്പം നീലേശ്വരം ഇന്‍സ്പെക്ടര്‍ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റിയാസ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് ജീപ്പിലെ ടൂള്‍സ് കിറ്റില്‍ നിന്നും വീല്‍ സ്പാനര്‍ കൊണ്ട് തലക്കടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇന്നലെ രാത്രി കോട്ടപ്പുറത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ കെ.എല്‍ 60 എസ് 3007 ടാറ്റാ അല്‍ട്രോസ് കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നും 5.7ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തത്. കൊലപാതകം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്തടക്കം കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 50ലേറെ കേസുകളില്‍ പ്രതിയാണ് റിയാസ്. പൊലീസ് സംഘത്തില്‍ എസ്.ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലജ, സി.പി.ഒമാരായ മഹേഷ്, ഡ്രൈവര്‍ മനു, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗങ്ങളായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it