എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്. ഈമാസം 22ന് ഹാജരാകാനാണ് നിര്‍ദ്ദേശം. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണമെന്നാണറിയുന്നത്. വ്യാഴാഴ്ച ഇ.ഡിയുടെ മുമ്പാകെ ഹാജരാകുമെന്ന് സുബൈര്‍ വ്യക്തമാക്കി. നേരത്തേയും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നുവെങ്കിലും ഭാര്യാപിതാവ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്ന് സുബൈര്‍ രണ്ടുതവണ സമയം നീട്ടിചോദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പണസമാഹാരം നടത്തിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ലീഗ് മുന്‍ നേതാവ് യൂസഫ് […]

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് നോട്ടീസ്. ഈമാസം 22ന് ഹാജരാകാനാണ് നിര്‍ദ്ദേശം. കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണമെന്നാണറിയുന്നത്. വ്യാഴാഴ്ച ഇ.ഡിയുടെ മുമ്പാകെ ഹാജരാകുമെന്ന് സുബൈര്‍ വ്യക്തമാക്കി.
നേരത്തേയും ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നുവെങ്കിലും ഭാര്യാപിതാവ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്ന് സുബൈര്‍ രണ്ടുതവണ സമയം നീട്ടിചോദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പണസമാഹാരം നടത്തിയതില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറാതെ ഒരു കോടിയോളം രൂപ വകമാറ്റിയതായുള്ള ആരോപണമാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. എവിടെ നിന്നൊക്കെയാണ് ഫണ്ട് ലഭിച്ചതെന്നും എന്തുചെയ്തുവെന്നും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് അറിയാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് യൂത്ത് ലീഗ് നേതാവിനെ വിളിപ്പിച്ചതെന്നാണ് വിവരം. കള്ളപ്പണ ഇടപാട് നടന്നോ, വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചോ തുടങ്ങിയ കാര്യങ്ങളും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വന്നേക്കും.

Related Articles
Next Story
Share it