ദേശീയപാതയോരത്ത് മാലിന്യം തള്ളിയ 40 വാഹന ഉടമകള്‍ക്ക് നോട്ടീസ്

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ സ്‌ക്വാഡ് പ്രവര്‍ത്തകരാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തി അധികൃതര്‍ക്ക് കൈമാറുന്നത്. 3000 രൂപ വീതം പിഴ ചുമത്തിവരികയാണ്. കുക്കാര്‍ […]

ഉപ്പള: ദേശീയപാതയോരത്ത് മാലിന്യങ്ങള്‍ തള്ളിയ 40 വാഹന ഉടമകള്‍ക്കെതിരെ മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയോരത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 40 വാഹന ഉടമകള്‍ക്കെതിരെയാണ് നടപടി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് 30 വാഹനങ്ങള്‍ക്കെതിരെ കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിയമിച്ച ആറംഗ സ്‌ക്വാഡ് പ്രവര്‍ത്തകരാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തി അധികൃതര്‍ക്ക് കൈമാറുന്നത്. 3000 രൂപ വീതം പിഴ ചുമത്തിവരികയാണ്. കുക്കാര്‍ പാലത്തിന് സമീപം ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്ന സംഘത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it