അദാനി വിഷയത്തില്‍ മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ല-അമിത് ഷാ

ന്യൂഡല്‍ഹി: അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എം.പിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യല്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല.ചട്ടപ്രകാരം ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റ്. സഭ്യമായ ഭാഷയില്‍ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണ […]

ന്യൂഡല്‍ഹി: അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എം.പിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യല്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല.
ചട്ടപ്രകാരം ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റ്. സഭ്യമായ ഭാഷയില്‍ പ്രതികരിക്കണം. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
അദാനി വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം തെറ്റാണ്. ത്രിപുരയില്‍ ബി.ജെ.പി മികച്ച വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ മത്സരമില്ലെന്നും ജനം ഒന്നടങ്കം മോദിക്ക് പിന്നില്‍ അണിനിരക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it