രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്ന് പറയുന്നതു ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതില്‍ വിജയിക്കുമെന്നും ധൃതിപിടിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ […]

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്ന് പറയുന്നതു ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതില്‍ വിജയിക്കുമെന്നും ധൃതിപിടിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം രണ്ട് ലക്ഷം കടന്ന സാഹചര്യത്തില്‍ രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.

Related Articles
Next Story
Share it