എന്തുവന്നാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന വാശിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം
മുംബൈ: എന്തുവന്നാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന പിടിവാശിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. മുരളി വിജയ് ആണ് കോവിഡ് വാക്സില്‍ എടുക്കാന്‍ വിസമ്മതിക്കുന്നത്. നിലവില്‍ നടന്നുവരുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നത് ഈ കാരണത്താലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബി.സി.സി.ഐ. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. താരങ്ങള്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ബയോ സെക്യൂവര്‍ ബബിള്‍ ജീവിതം പാലിക്കണമെന്നും ബി.സി.സി.ഐ. നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു രണ്ടും […]

മുംബൈ: എന്തുവന്നാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന പിടിവാശിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം. മുരളി വിജയ് ആണ് കോവിഡ് വാക്സില്‍ എടുക്കാന്‍ വിസമ്മതിക്കുന്നത്. നിലവില്‍ നടന്നുവരുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നത് ഈ കാരണത്താലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബി.സി.സി.ഐ. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. താരങ്ങള്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ബയോ സെക്യൂവര്‍ ബബിള്‍ ജീവിതം പാലിക്കണമെന്നും ബി.സി.സി.ഐ. നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു രണ്ടും അംഗീകരിക്കാന്‍ വിജയ് തയാറാല്ല. അതിനാല്‍ തന്നെ ടീമിലേക്കു പരിഗണിക്കേണ്ടെന്നു താരം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു.
"വാക്സിനെടുക്കാന്‍ അദ്ദേഹത്തിന് മടിയുണ്ട്. ഒരു ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പേ താരങ്ങള്‍ ബയോ സെക്യുര്‍ ബബ്ളില്‍ പ്രവേശിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം. ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ അതില്‍ തുടരുകയും വേണം. ഇതും വിജയ്ക്ക് സ്വീകാര്യമല്ല. അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. അതുകൊണ്ട് അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചില്ല"- തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി പാഡണിഞ്ഞ താരം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി കളിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ താരമാണ്. 2020-ലെ ഐ.പി.എല്ലിലാണ് വിജയ് അവസാനമായി കളിച്ചത്. അതിനു ശേഷം ബബിളില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ വിജയ് ഇന്നുവരെ തമിഴ്നാട് ടീമിനായിട്ടും കളിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ തമിഴ്നാട് ജഴ്സിയണിഞ്ഞത് 2019ല്‍ കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ്.