മധുരിക്കുന്ന ഓര്‍മ്മകളുമായി നൊസ്റ്റാല്‍ജിയോ 22 ശ്രദ്ധേയമായി

കാസര്‍കോട്: ജിയോളജി വകുപ്പിന്റെ നാള്‍വഴികള്‍ അയവിറക്കി കാസര്‍കോട് ഗവ.കോളേജിലെ ജിയോ അലുമിനിയുടെ കുടുംബസംഗമം പ്രമുഖ നാടക നടനും സിനിമാ ഗാനരചയിതാവും ഭൗമശാസ്ത്ര അധ്യാപനത്തില്‍ അമ്പത്തിനാല് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രൊഫ.ജി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമാ മാവിന്റടിയിലെ കൂടിച്ചേരലില്‍ 1962 മുതല്‍ ഇവിടെ പഠിച്ചവര്‍ മുതല്‍ ഇന്ന് പഠിച്ച് കൊണ്ടിരിക്കുന്നവര്‍ വരെ ഒത്ത് ചേര്‍ന്നു. മണ്‍മറഞ്ഞ് പോയ ഗുരുനാഥന്‍മാരെ സ്മരിച്ചു. ദീര്‍ഘകാലം വകുപ്പ് മേധാവിയായ പ്രിന്‍സിപ്പലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പരേതനായ പ്രൊഫ.ടി.സി. മാധവപ്പണിക്കര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് […]

കാസര്‍കോട്: ജിയോളജി വകുപ്പിന്റെ നാള്‍വഴികള്‍ അയവിറക്കി കാസര്‍കോട് ഗവ.കോളേജിലെ ജിയോ അലുമിനിയുടെ കുടുംബസംഗമം പ്രമുഖ നാടക നടനും സിനിമാ ഗാനരചയിതാവും ഭൗമശാസ്ത്ര അധ്യാപനത്തില്‍ അമ്പത്തിനാല് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രൊഫ.ജി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമാ മാവിന്റടിയിലെ കൂടിച്ചേരലില്‍ 1962 മുതല്‍ ഇവിടെ പഠിച്ചവര്‍ മുതല്‍ ഇന്ന് പഠിച്ച് കൊണ്ടിരിക്കുന്നവര്‍ വരെ ഒത്ത് ചേര്‍ന്നു. മണ്‍മറഞ്ഞ് പോയ ഗുരുനാഥന്‍മാരെ സ്മരിച്ചു. ദീര്‍ഘകാലം വകുപ്പ് മേധാവിയായ പ്രിന്‍സിപ്പലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പരേതനായ പ്രൊഫ.ടി.സി. മാധവപ്പണിക്കര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും ജി. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല നടത്തിയ ബി.എസ്. സി ജിയോളജി പരീക്ഷയില്‍ ഒന്നാമതായി നവ്യ മോഹനും എം.എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാമതായെത്തിയ ശ്രീ മോള്‍ എസ് നായര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സുപ്രസിദ്ധ മെന്റലിസ്റ്റും ഭൂജല വകുപ്പില്‍ നിന്ന് ജില്ലാ മേധാവി ആയി വിരമിച്ച കെ.വി. മോഹനന്‍, കവി ദിവാകരന്‍ വിഷ്ണുമംഗലം, സുനിത കരിച്ചേരി, ഏഷ്യാനെറ്റ് ഫെയിം വിജയന്‍ ശങ്കരംപാടി, മാധ്യമ പ്രവര്‍ത്തകന്‍ ശശിധരന്‍ മങ്കത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഡോ.എ.എ അനന്തപത്മനാഭ, പ്രിന്‍സിപ്പല്‍ ഡോ.എം. രമ രാധാകൃഷ്ണന്‍, ജിയോ അലുമിനി പ്രസിഡണ്ട് പ്രൊഫ.വി. ഗോപിനാഥന്‍, വകുപ്പ് മേധാവി ഡോ.എ. എന്‍. മനോഹരന്‍, ഭാരത ഭൗമശാസ്ത്ര സര്‍വെ മുന്‍ ഡയറക്ടര്‍ ജനറല്‍ പി.വി. സുകുമാരന്‍, എണ്ണപ്രകൃതി വാതക കമ്മീഷനിലെ മുന്‍ ബേസിന്‍ മാനേജര്‍ കെ. മുരളീധരന്‍, ബയോ ഡൈവേര്‍സിറ്റി മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.കെ.കെ രാമചന്ദ്രന്‍, ഗോവ ധ്രുവ സമുദ്ര ഗവേഷണ കേന്ദ്രം, ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്ത്, ചന്ദ്രശേഖര ഹെന്നാല, പ്രൊഫ. എ. ചന്ദ്രശേഖരന്‍, ഡോ.പി. ഹരി നാരായണന്‍, ഡോ.എ. ഗോപിനാഥന്‍ നായര്‍ സംസാരിച്ചു.

Related Articles
Next Story
Share it