'വാക്കിന്റെ വടക്കന്‍ വഴികള്‍' അമ്മയിലേക്കുള്ള യാത്ര -ഡോ. സി. ബാലന്‍

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ഡോ. സി. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോടിന്റെ ഭാഷാവൈവിധ്യം മറ്റൊരിടത്തിനും അവകാശപ്പെടാനില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നാടിന്റെ പറയപ്പെടാതെ പോയ ചരിത്രങ്ങളാണ് നാട്ടുമൊഴികളിലും വാക്കുകളിലും ഉള്ളതെന്നും റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ അമ്മയിലേക്കും ബാല്യകൗമാരങ്ങളിലേക്കുമാണ് അറിയാതെ ചെന്നെത്തുന്നതെന്നും സി. ബാലന്‍ പറഞ്ഞു. എവിടെയോ മറഞ്ഞുപോവുമായിരുന്ന കാസര്‍കോടന്‍ നാട്ടുമൊഴികളെ കണ്ടെത്തി അവ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ റഹ്മാന്‍ […]

കാസര്‍കോട്: കാസര്‍കോട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്തകം ചര്‍ച്ച ചെയ്തു. ഡോ. സി. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോടിന്റെ ഭാഷാവൈവിധ്യം മറ്റൊരിടത്തിനും അവകാശപ്പെടാനില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നാടിന്റെ പറയപ്പെടാതെ പോയ ചരിത്രങ്ങളാണ് നാട്ടുമൊഴികളിലും വാക്കുകളിലും ഉള്ളതെന്നും റഹ്മാന്‍ തായലങ്ങാടിയുടെ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ അമ്മയിലേക്കും ബാല്യകൗമാരങ്ങളിലേക്കുമാണ് അറിയാതെ ചെന്നെത്തുന്നതെന്നും സി. ബാലന്‍ പറഞ്ഞു. എവിടെയോ മറഞ്ഞുപോവുമായിരുന്ന കാസര്‍കോടന്‍ നാട്ടുമൊഴികളെ കണ്ടെത്തി അവ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ റഹ്മാന്‍ തായലങ്ങാടി നടത്തിയ കഠിനപരിശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. പ്രാദേശിക ഭാഷയുടെ വീണ്ടെടുപ്പ് എന്ന വിഷയത്തില്‍ നാരായണന്‍ പേരിയയും വടക്കിന്റെ ഭാഷ-രുചി വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുല്ല കുഞ്ഞി ഖന്നച്ചയും വടക്കും സാമൂഹിക ജീവിതവും എന്ന വിഷയത്തില്‍ കവിത എം. ചെര്‍ക്കളയും സംസാരിച്ചു. റഹ്മാന്‍ തായലങ്ങാടി മറുപടി പ്രസംഗം നടത്തി. കെ.വി. മണികണ്ഠ ദാസ്, അഷ്‌റഫലി ചേരങ്കൈ, പ്രൊഫ. കെ. നരേന്ദ്രനാഥ്, നിസാര്‍ പെര്‍വാഡ്, മുംതാസ് ടീച്ചര്‍, സുജി മീത്തല്‍, കാര്‍ത്തിക ടീച്ചര്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, വിനോദ് കുമാര്‍ പെരുമ്പള, എം.വി. സന്തോഷ് കുമാര്‍, നാസര്‍ ചെര്‍ക്കളം, കെ.എച്ച്. മുഹമ്മദ്, സെഡ് എ. മൊഗ്രാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ട്രഷറര്‍ മുജീബ് അഹ്മദ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it