കണ്ണൂരിന് വടക്ക് സീസണ്‍ ടിക്കറ്റ്, മെമു പാസഞ്ചര്‍ സര്‍വീസ്, സൗകര്യപ്രദമായ രാത്രി വണ്ടി, ജനശതാബ്ദി ഒന്നുമില്ല; എം.പി. ഇടപെടണം

കാസര്‍കോട്: കഴിഞ്ഞദിവസം കണ്ണൂര്‍ മുതല്‍ തെക്കോട്ടേക്ക് പാസഞ്ചര്‍ വണ്ടികള്‍ മെമു സര്‍വീസ് ആരംഭിച്ചു. ഈ വണ്ടികള്‍ക്ക് സ്റ്റേഷന്‍ കൗണ്ടറില്‍ നിന്ന് തന്നെ അണ്‍ റിസേര്‍വ്ഡ് ടിക്കറ്റുകളും കൊടുത്ത് തുടങ്ങി. അതായത് ഇപ്പോള്‍ അവിടങ്ങളില്‍ മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ ഈ വണ്ടികളില്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ടിക്കറ്റ് എടുത്തു കയറാം. കൂടാതെ സീസണ്‍ ടിക്കറ്റുകളും ഇവിടങ്ങളില്‍ കൊടുത്തുതുടങ്ങി. എന്നാല്‍ കണ്ണൂരിന് വടക്കുള്ളവര്‍ക്ക് ഈ വക യാതൊരു സൗകര്യവും ഇതുവരെ ഏര്‍പ്പാടാക്കിയിട്ടില്ല. മാത്രവുമല്ല, ജനശതാബ്ദി പോലുള്ള ജനപ്രിയ എക്‌സ്പ്രസ് സര്‍വീസുകള്‍ […]

കാസര്‍കോട്: കഴിഞ്ഞദിവസം കണ്ണൂര്‍ മുതല്‍ തെക്കോട്ടേക്ക് പാസഞ്ചര്‍ വണ്ടികള്‍ മെമു സര്‍വീസ് ആരംഭിച്ചു. ഈ വണ്ടികള്‍ക്ക് സ്റ്റേഷന്‍ കൗണ്ടറില്‍ നിന്ന് തന്നെ അണ്‍ റിസേര്‍വ്ഡ് ടിക്കറ്റുകളും കൊടുത്ത് തുടങ്ങി. അതായത് ഇപ്പോള്‍ അവിടങ്ങളില്‍ മുന്‍കൂര്‍ റിസര്‍വ് ചെയ്യാതെ ഈ വണ്ടികളില്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ടിക്കറ്റ് എടുത്തു കയറാം. കൂടാതെ സീസണ്‍ ടിക്കറ്റുകളും ഇവിടങ്ങളില്‍ കൊടുത്തുതുടങ്ങി.
എന്നാല്‍ കണ്ണൂരിന് വടക്കുള്ളവര്‍ക്ക് ഈ വക യാതൊരു സൗകര്യവും ഇതുവരെ ഏര്‍പ്പാടാക്കിയിട്ടില്ല.
മാത്രവുമല്ല, ജനശതാബ്ദി പോലുള്ള ജനപ്രിയ എക്‌സ്പ്രസ് സര്‍വീസുകള്‍ ഈ ഭാഗത്ത് പണ്ടേ ഇല്ല. അത്യുത്തര കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസ ചികിത്സാ കച്ചവട ആവശ്യങ്ങള്‍ക്ക് ഏറെ ആശ്രയിക്കുന്ന മെട്രോ നഗരമായ മംഗലാപുരത്ത് നിന്ന് വൈകിട്ട് 6 മണി കഴിഞ്ഞാല്‍ പിന്നെ പാതിരാത്രി 11.45ന് മാത്രമേ തെക്കോട്ടേക്ക് തീവണ്ടിയുള്ളു. രാത്രി 9 മണിക്ക് ഈ നഗരത്തില്‍ നിന്ന് തെക്കോട്ടേക്ക് കാസര്‍കോട് വഴി കണ്ണൂര്‍ വരെ ഒരു മെമു പാസഞ്ചര്‍ വണ്ടി ഓടിക്കേണ്ടതുണ്ട്. ഈ വണ്ടിയെ തന്നെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ജനശതാബ്ദി എന്നിവയില്‍ പാതിരാത്രി കണ്ണൂരില്‍ എത്തുന്നവര്‍ക്ക് കണക്ഷന്‍ ട്രെയിന്‍ ആയി തിരിച്ച് മംഗലാപുരത്തേക്ക് ഓടിക്കാം.
ഉത്തരമലബാറിലെ തീവണ്ടി യാത്രക്കാര്‍ നേരിടുന്ന ഈ പ്രശ്‌നങ്ങളില്‍ കാസര്‍കോട് എം.പി. സത്വരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് കുമ്പള റെയില്‍ പാസഞ്ചര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ പെര്‍വാഡ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന പ്രധാന കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിവേദനവും നല്‍കി.

Related Articles
Next Story
Share it