നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ വനിതാദിനത്തില്‍ വനിതാസംരംഭകരെ ആദരിച്ചു

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ഹോട്ടല്‍ ഹൈവേ കാസിലില്‍ ആചരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു.സ്ത്രീശാക്തീകരണത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി മോട്ടിവേഷണല്‍ സ്പീക്കര്‍ അമീന്‍ ഷാ മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ-വിദ്യാഭ്യാസ-വാണിജ്യ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ജില്ലയിലെ അഞ്ച് പ്രമുഖ വനിതാ സംരംഭകരെ പുരസ്‌കാരം നല്‍കി ആദരിച്ചു. കുനില്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പ് വൈസ് […]

കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ഹോട്ടല്‍ ഹൈവേ കാസിലില്‍ ആചരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി മോട്ടിവേഷണല്‍ സ്പീക്കര്‍ അമീന്‍ ഷാ മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ-വിദ്യാഭ്യാസ-വാണിജ്യ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ജില്ലയിലെ അഞ്ച് പ്രമുഖ വനിതാ സംരംഭകരെ പുരസ്‌കാരം നല്‍കി ആദരിച്ചു. കുനില്‍ എജ്യുക്കേഷണല്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സുബൈദ കുനില്‍, ഡ്രീം ഫ്‌ളവര്‍ ഐ.വി.എഫ് സെന്റര്‍ ഡയറക്ടര്‍ ഡോ. ജയലക്ഷ്മി സൂരജ്, ഹോട്ടല്‍ ബേക്കല്‍ പാലസ് ഉടമ മല്ലിക ഗോപാലന്‍, ജസാഷ് സ്ഥാപകയും ഡിസൈന്‍ ഹെഡുമായ ജസീല റിയാസ്, റൂബി വെസ്ച്ച്വര്‍ എക്‌സ്‌പോര്‍ട്ട്‌സ് എം.ഡി. അയ്ഷ റൂബി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പുരസ്‌കാരം സമ്മാനിച്ചു.
എന്‍.എം.സി.സി. മാനേജിംഗ് കമ്മിറ്റിയംഗം കെ.സി. ഇര്‍ഷാദ്, കാസര്‍കോട് ചാപ്റ്റര്‍ ട്രഷറര്‍ ജലീല്‍ മുഹമ്മദ് സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഫാറൂഖ് കാസ്മി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പ്രസാദ് എം.എന്‍ നന്ദിയും പറഞ്ഞു.

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (എന്‍.എം.സി.സി.) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Related Articles
Next Story
Share it