2022ലെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി

പ്യോങ്ഗ്യാങ്: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഉത്തര കൊറിയ കളിക്കില്ല. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്ന ഉത്തര കൊറിയ അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു പോയിന്റുമായി പട്ടികയില്‍ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച പോരാട്ടങ്ങള്‍ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കെയാണ് പിന്മാറ്റം. നേരത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും ടീം പിന്മാറിയിരുന്നു.

പ്യോങ്ഗ്യാങ്: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഉത്തര കൊറിയ കളിക്കില്ല. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എച്ചിന്റെ ഭാഗമായിരുന്ന ഉത്തര കൊറിയ അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു പോയിന്റുമായി പട്ടികയില്‍ നാലാമതാണ്. ഗ്രൂപ്പിലെ അവശേഷിച്ച പോരാട്ടങ്ങള്‍ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കെയാണ് പിന്മാറ്റം. നേരത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും ടീം പിന്മാറിയിരുന്നു.

Related Articles
Next Story
Share it