പ്രവാസികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സ് ലോണ്‍ മേള മുന്നറിയിപ്പില്ലാതെ മാറ്റി; പ്രതിഷേധവും ബഹളവും
കാഞ്ഞങ്ങാട്: തിരിച്ചു വന്ന പ്രവാസികള്‍ക്കായി ലോണ്‍ മേള നടത്തുമെന്ന നോര്‍ക്ക റൂട്ട്‌സിന്റെ അറിയിപ്പ് ലഭിച്ചെത്തിയ ആയിരത്തിലധികം പ്രവാസികള്‍ നിരാശരായി മടങ്ങി. ഒരു മുന്നറിയിപ്പുമില്ലാതെ മേള മാറ്റിവെച്ചത് പ്രവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നു രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്കുമായി സഹകരിച്ച് ലോണ്‍ മേള സംഘടിപ്പിച്ചത്. 30 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും മറ്റു രേഖകളുമായി എത്താന്‍ അറിയിപ്പുണ്ടായിരുന്നു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമാണ് അറിയിപ്പ് ലഭിച്ചിരുന്നത്. താല്‍പര്യമുള്ളവര്‍ […]

കാഞ്ഞങ്ങാട്: തിരിച്ചു വന്ന പ്രവാസികള്‍ക്കായി ലോണ്‍ മേള നടത്തുമെന്ന നോര്‍ക്ക റൂട്ട്‌സിന്റെ അറിയിപ്പ് ലഭിച്ചെത്തിയ ആയിരത്തിലധികം പ്രവാസികള്‍ നിരാശരായി മടങ്ങി. ഒരു മുന്നറിയിപ്പുമില്ലാതെ മേള മാറ്റിവെച്ചത് പ്രവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ഇന്നു രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്കുമായി സഹകരിച്ച് ലോണ്‍ മേള സംഘടിപ്പിച്ചത്. 30 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.
ഇതിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും മറ്റു രേഖകളുമായി എത്താന്‍ അറിയിപ്പുണ്ടായിരുന്നു. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയുമാണ് അറിയിപ്പ് ലഭിച്ചിരുന്നത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. ഇതനുസരിച്ച് 1200 അധികം പ്രവാസികളാണ് നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേക സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇന്ന് രാവിലെ പത്ത് മണിയോടെ വ്യാപാരഭവനില്‍ എത്തിയപ്പോഴാണ് പരിപാടി മാറ്റിവെച്ചതായി അറിയുന്നത്. വ്യാപാര ഭവനിലെ കാവല്‍ക്കാരനാണ് ഈ വിവരം പ്രവാസികളെ അറിയിച്ചത്. മുന്നറിയിപ്പില്ലാതെ മാറ്റിയത് ബഹളത്തിന് കാരണമായി.
അതേസമയം ഇത്രയധികം പേര്‍ ഒന്നിച്ചു ചേരുന്നതിന് ആരോഗ്യവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ ത്തുടര്‍ന്നാണ് മാറ്റിവെച്ചതെന്നാണ് നോര്‍ക്കാ റൂട്ട്‌സ് അധികൃതര്‍ പറഞ്ഞതെന്ന് ലോണ്‍ മേളയില്‍ പങ്കെടുക്കാനെത്തിയ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ പ്രമോദ് നായര്‍ പെരിയ പറഞ്ഞു. എന്നാല്‍ ഇക്കാര്യം കോഴിക്കോട് റീജണല്‍ ഓഫീസ് വഴി മാധ്യമങ്ങളിലൂടെ അറിയിക്കാന്‍ പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. വ്യാപാര ഭവനില്‍ പ്രവാസികള്‍ ഏറെനേരം പ്രതിഷേധിച്ചതിന് ശേഷമാണ് പിരിഞ്ഞുപോയത്. വിവരം അറിയാന്‍ പലരും നോര്‍ക്ക റൂട്ട്‌സ് ഓഫീസിലേക്കും പോയിട്ടുണ്ട്. പ്രവാസികള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന അവഗണനയുടെ ഭാഗമാണ് ഇന്നത്തെ സംഭവമെന്നും പ്രമോദ് നായര്‍ പെരിയ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.