ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന് ആരോപണം; നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്ത്. ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇതാണ് കാരണമെന്നും അഭിഭാഷകര്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആസ്പത്രി വിട്ടു. ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ ബിനീഷിനെ വിക്ടോറിയ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി […]

ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്ത്. ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇതാണ് കാരണമെന്നും അഭിഭാഷകര്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആസ്പത്രി വിട്ടു.

ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ ബിനീഷിനെ വിക്ടോറിയ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ വീണ്ടും ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോയത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീര്‍ഘനേരം ഇരുന്നതാകാം നടുവേദനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബിനീഷില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബിനീഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകരും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ബിനീഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും ഇ.ഡി അതിന് അനുമതി നല്‍കിയില്ല. നാലാം ദിവസമായ തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. തിങ്കളാഴ്ചയും ചോദ്യം ചെയ്യല്‍ തുടരുമെന്നും ഉച്ചയ്ക്ക് ശേഷമെ കോടതിയില്‍ ഹാജരാക്കൂവെന്നുമാണ് അറിയുന്നത്.

രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ബിനീഷിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും കസ്റ്റഡിയില്‍ വാങ്ങും. എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇ.ഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച തന്നെ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബിയും ആവശ്യപ്പെട്ടേക്കും.

Noose tightens for Bineesh Kodiyeri; NCB, NIA to conduct probe against him

Related Articles
Next Story
Share it