അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറെയും മറ്റ് സ്വാതന്ത്ര്യസമരസേനാനികളെയും അപമാനിക്കുന്നതിന് തുല്യം-ജോണ്‍ ബ്രിട്ടാസ് എം.പി

മംഗളൂരു: അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറിനേയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബിഷപ് ജത്തന്ന ഹാളില്‍ നടന്ന ജനശക്തി ഉത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അംബേദ്കറിനൊപ്പം സവര്‍ക്കറുടെ പേരും പരാമര്‍ശിച്ചു. അംബേദ്കറെ ആരും സവര്‍ക്കറുമായി താരതമ്യം ചെയ്യരുത്. അംബേദ്കറിനോടും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളോടും അനീതി കാണിക്കുന്നത് പോലെയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. […]

മംഗളൂരു: അംബേദ്കറെ സവര്‍ക്കറുമായി താരതമ്യം ചെയ്യുന്നത് അംബേദ്കറിനേയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബിഷപ് ജത്തന്ന ഹാളില്‍ നടന്ന ജനശക്തി ഉത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അംബേദ്കറിനൊപ്പം സവര്‍ക്കറുടെ പേരും പരാമര്‍ശിച്ചു. അംബേദ്കറെ ആരും സവര്‍ക്കറുമായി താരതമ്യം ചെയ്യരുത്. അംബേദ്കറിനോടും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളോടും അനീതി കാണിക്കുന്നത് പോലെയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ മഹാത്മാഗാന്ധിക്ക് പകരം സവര്‍ക്കറെ രാഷ്ട്രപിതാവായി കണക്കാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും സ്വാതന്ത്ര്യ സമരത്തില്‍ ഒന്നും സംഭാവന ചെയ്തിട്ടില്ല. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന ചിന്താഗതി അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ഒരു മികച്ച രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാനാകും. എന്നാല്‍ ചില മാധ്യമങ്ങള്‍ വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടന്നിട്ടും ജുഡീഷ്യറിയിലോ മറ്റ് ഉന്നത സ്ഥാനങ്ങളിലോ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള ആളുകളില്ലെന്ന് രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു. മംഗളൂരു നിവാസികളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ഹിന്ദുത്വയുടെ പരീക്ഷണശാല. ഇപ്പോഴും ലൗ ജിഹാദിന്റെയും ഹിജാബിന്റെയും ഹലാലിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it