ഇതരസംസ്ഥാന തൊഴിലാളി കുളത്തില്‍ വീണതായി സംശയം; തിരച്ചില്‍ നടത്തി
കാഞ്ഞങ്ങാട്: ഇതര സംസ്ഥാനക്കാരനായ ഫാം തൊഴിലാളിയെ കുളത്തില്‍ വീണ് കാണാതായെന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തി. പെരിയ പയറ്റിച്ചാല്‍ കുണ്ടക്കാരന്‍മുക്കിന് സമീപത്തെ സ്വകാര്യ ഫാമിലെ തൊഴിലാളിയും മധ്യപ്രദേശ് സ്വദേശിയുമായ മുഹിത് പാണ്ഡെ(19)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സമീപത്ത് ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ വീണതാണെന്ന സംശയമുയര്‍ന്നത്. കാഞ്ഞങ്ങാട് നിന്നാണ് അഗ്‌നി രക്ഷാസേനയെത്തിയത്. മുഹിത് പാണ്ഡെയെ കാണാതായതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്യുന്നത്. പാണ്ഡെയുടെ മൊബൈല്‍ ഫോണും താമസസ്ഥലത്തു […]

കാഞ്ഞങ്ങാട്: ഇതര സംസ്ഥാനക്കാരനായ ഫാം തൊഴിലാളിയെ കുളത്തില്‍ വീണ് കാണാതായെന്ന സംശയത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തി. പെരിയ പയറ്റിച്ചാല്‍ കുണ്ടക്കാരന്‍മുക്കിന് സമീപത്തെ സ്വകാര്യ ഫാമിലെ തൊഴിലാളിയും മധ്യപ്രദേശ് സ്വദേശിയുമായ മുഹിത് പാണ്ഡെ(19)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സമീപത്ത് ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുളത്തില്‍ വീണതാണെന്ന സംശയമുയര്‍ന്നത്. കാഞ്ഞങ്ങാട് നിന്നാണ് അഗ്‌നി രക്ഷാസേനയെത്തിയത്. മുഹിത് പാണ്ഡെയെ കാണാതായതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്യുന്നത്. പാണ്ഡെയുടെ മൊബൈല്‍ ഫോണും താമസസ്ഥലത്തു തന്നെയുണ്ടായിരുന്നു.