തെരുവത്തെ അനധികൃത ലാബ് ഉടമക്കെതിരെ ജാമ്യമില്ലാ കേസ്; ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കോവിഡ് ലാബിനെ കുറിച്ചുള്ള അന്വേഷണ ചുമതല കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍ക്ക്. വ്യാജ കോവിഡ് പരിശോധന കേന്ദ്രത്തെ കുറിച്ച് ഊര്‍ജിതമായി അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പോസിറ്റീവായ പലര്‍ക്കും ഇവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാബ് നടത്തിയിരുന്ന മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ കെ.എം സഫ്‌വാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നും കൂടൂതല്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു. […]

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കോവിഡ് ലാബിനെ കുറിച്ചുള്ള അന്വേഷണ ചുമതല കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍ക്ക്.
വ്യാജ കോവിഡ് പരിശോധന കേന്ദ്രത്തെ കുറിച്ച് ഊര്‍ജിതമായി അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പോസിറ്റീവായ പലര്‍ക്കും ഇവിടെ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാബ് നടത്തിയിരുന്ന മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ കെ.എം സഫ്‌വാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നും കൂടൂതല്‍ അന്വേഷണം നടന്നുവരുന്നതായും പൊലീസ് പറഞ്ഞു.
ഡി.എം.ഒക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ പൊലീസും നടത്തിയ അന്വേഷണത്തിലാണ് കോവിഡ് പരിശോധന ലാബ് അനധികൃതമാണെന്നും തട്ടിപ്പ് നടന്നതായും കണ്ടെത്തിയത്.
തുടര്‍ന്ന് ലാബ് പൂട്ടി സീല്‍ ചെയ്യുകയും ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഉടമക്കെതിരെ കേസെടുക്കുകയും ചെയ്തത്.

Related Articles
Next Story
Share it