കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ല; ഒ.പി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാതെ നാല് ദിവസമായി. ഇതോടെ ഒ.പി വിഭാഗം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അഡ്ക്കസ്ഥല പുഴയില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പമ്പ്ഹൗസില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ പുഴ വറ്റിയതോടെ നാല് ദിവസമായി മെഡിക്കല്‍ കോളേജിലേക്കുള്ള ജല വിതരണം നിലച്ചിരിക്കുകയാണ്. പ്രതിദിനം 10,000 ലിറ്റര്‍ വെള്ളം വേണമെന്നാണ് പറയുന്നത്. എന്നാല്‍ വെള്ളം മുടങ്ങിയതോടെ മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലൂടെ വെള്ളം എത്തിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ആക്ഷേപം. […]

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാതെ നാല് ദിവസമായി. ഇതോടെ ഒ.പി വിഭാഗം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അഡ്ക്കസ്ഥല പുഴയില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പമ്പ്ഹൗസില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ പുഴ വറ്റിയതോടെ നാല് ദിവസമായി മെഡിക്കല്‍ കോളേജിലേക്കുള്ള ജല വിതരണം നിലച്ചിരിക്കുകയാണ്. പ്രതിദിനം 10,000 ലിറ്റര്‍ വെള്ളം വേണമെന്നാണ് പറയുന്നത്. എന്നാല്‍ വെള്ളം മുടങ്ങിയതോടെ മറ്റെന്തെങ്കിലും മാര്‍ഗ്ഗത്തിലൂടെ വെള്ളം എത്തിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ആക്ഷേപം. നിത്യേന 200 ഓളം രോഗികള്‍ മെഡിക്കല്‍ കോളേജിലെ ഒ.പിയിലെത്തുന്നു.
ശൗചാലയത്തിലും വെള്ളമില്ല. ആസ്പത്രിയില്‍ ശുചീകരണം നടക്കാത്തത് മൂലം ദുര്‍ഗന്ധം വമിക്കുകയാണ്. ഡോക്ടര്‍മാരടക്കം 75 ഓളം ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ വെള്ളം വിതരണം നിലച്ചതോടെ പലരും ജോലിക്കെത്താനും തയ്യാറാകുന്നില്ല.

Related Articles
Next Story
Share it