മുന്നറിയിപ്പില്ല; ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

കുമ്പള: ഡിവൈഡറില്‍ റിഫ്‌ളക്റ്റര്‍ സ്റ്റിക്കറോ മറ്റോ സൂചനകളോ ഇല്ലാത്തത് മൂലം ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ആരിക്കാടിയില്‍ ഇന്നോവ കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആരിക്കാടി തങ്ങള്‍ വീടിന് സമീപമായിരുന്നു അപകടം. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി സ്ഥാപിച്ച ഡിവൈഡറിലാണ് കാര്‍ ഇടിച്ചത്. ഒരാഴ്ച്ച മുമ്പ് രാത്രിയില്‍ ആരിക്കാടി, മാവിനക്കട്ട, പെര്‍വാഡ് എന്നിവിടങ്ങളില്‍ അഞ്ചോളം വാഹനങ്ങള്‍ ഡിവൈണ്ടറിലിടിച്ച് തകര്‍ന്നിരുന്നു. ദേശീയപാതാ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പലയിടത്തും റോഡുകളില്‍ ഡിവൈഡറുകള്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ പലേടത്തും ഇത്തരം […]

കുമ്പള: ഡിവൈഡറില്‍ റിഫ്‌ളക്റ്റര്‍ സ്റ്റിക്കറോ മറ്റോ സൂചനകളോ ഇല്ലാത്തത് മൂലം ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ആരിക്കാടിയില്‍ ഇന്നോവ കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആരിക്കാടി തങ്ങള്‍ വീടിന് സമീപമായിരുന്നു അപകടം. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി സ്ഥാപിച്ച ഡിവൈഡറിലാണ് കാര്‍ ഇടിച്ചത്. ഒരാഴ്ച്ച മുമ്പ് രാത്രിയില്‍ ആരിക്കാടി, മാവിനക്കട്ട, പെര്‍വാഡ് എന്നിവിടങ്ങളില്‍ അഞ്ചോളം വാഹനങ്ങള്‍ ഡിവൈണ്ടറിലിടിച്ച് തകര്‍ന്നിരുന്നു. ദേശീയപാതാ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പലയിടത്തും റോഡുകളില്‍ ഡിവൈഡറുകള്‍ വെച്ചിരിക്കുകയാണ്. എന്നാല്‍ പലേടത്തും ഇത്തരം ഡിവൈഡറുകളിവല്‍ റിഫ്‌ളക്റ്റ് സ്റ്റിക്കറുകളോ മറ്റു സൂചനകളോ നല്‍കാത്തത് രാത്രി കാലങ്ങളില്‍ വാഹനാപകടത്തിന് കാരണമാവുന്നതായി നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it