കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകുമോ? പ്രത്യുത്പാദന ശേഷിയെ വാക്‌സിനുകള്‍ ദോഷകരമായി ബാധിക്കുമോ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകില്ലെന്ന പ്രചരണം തള്ളി ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിനുകള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പ്രത്യുത്പാദന ശേഷിയെ വാക്‌സിനുകള്‍ ദോഷകരമായി ബാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നിലവില്‍ രാജ്യത്തുപയോഗിക്കുന്ന വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താന്‍ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. വാക്സിനേഷന്‍ പുരുഷന്മാരിലും സ്ത്രീകളിലും […]

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകില്ലെന്ന പ്രചരണം തള്ളി ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിനുകള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയ്ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പ്രത്യുത്പാദന ശേഷിയെ വാക്‌സിനുകള്‍ ദോഷകരമായി ബാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നിലവില്‍ രാജ്യത്തുപയോഗിക്കുന്ന വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താന്‍ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. വാക്സിനേഷന്‍ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.