സമയ മാറ്റം അറിയിച്ചില്ല; നേത്രാവതി ഒരു മണിക്കൂര്‍ മുമ്പേ വന്നുപോയി, റെയില്‍വെ സ്റ്റേഷനില്‍ യാത്രമുടങ്ങിയവരുടെ പ്രതിഷേധം
കാസര്‍കോട്: മണ്‍സൂണ്‍കാല സമയമാറ്റം മുന്‍കൂട്ടി അറിയിക്കാതെ ദീര്‍ഘദൂര തീവണ്ടി നേരത്തെ വന്നു പോയതിനാല്‍ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് സാധാരണയായി പുലര്‍ച്ചെ 6.40നാണ് കാസര്കോട്ടെത്താറ്. എന്നാല്‍ ട്രെയിന്‍ ഒരുമണിക്കൂര്‍ മുമ്പേ, അഞ്ചരക്ക് തന്നെ കാസര്‍കോട്ടെത്തി യാത്ര തുടര്‍ന്നിരുന്നു. ഇന്നുമുതല്‍ മണ്‍സൂണ്‍ സീസണായതിനാല്‍ തീവണ്ടി സമയം മാറ്റിയതുകൊണ്ടാണ് ഒരുമണിക്കൂര്‍ മുമ്പേ ട്രെയിന്‍ കടന്നുപോയതെന്ന് റെയില്‍വെ […]

കാസര്‍കോട്: മണ്‍സൂണ്‍കാല സമയമാറ്റം മുന്‍കൂട്ടി അറിയിക്കാതെ ദീര്‍ഘദൂര തീവണ്ടി നേരത്തെ വന്നു പോയതിനാല്‍ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് സാധാരണയായി പുലര്‍ച്ചെ 6.40നാണ് കാസര്കോട്ടെത്താറ്. എന്നാല്‍ ട്രെയിന്‍ ഒരുമണിക്കൂര്‍ മുമ്പേ, അഞ്ചരക്ക് തന്നെ കാസര്‍കോട്ടെത്തി യാത്ര തുടര്‍ന്നിരുന്നു. ഇന്നുമുതല്‍ മണ്‍സൂണ്‍ സീസണായതിനാല്‍ തീവണ്ടി സമയം മാറ്റിയതുകൊണ്ടാണ് ഒരുമണിക്കൂര്‍ മുമ്പേ ട്രെയിന്‍ കടന്നുപോയതെന്ന് റെയില്‍വെ ജീവനക്കാര്‍ അറിയിച്ചുവെങ്കിലും യാത്രക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പതിവായി മുന്‍കൂട്ടി നല്‍കാറുള്ള അറിയിപ്പ് നല്‍കിയിരുന്നില്ലെന്നും ടിക്കറ്റില്‍ 6.40 ആണ് കാസര്‍കോട്ട് എത്തുന്ന സമയം രേഖപ്പെടുത്തിയിട്ടുള്ളതെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. സമയം മാറ്റിയ വിവരം ഫോണ്‍ മെസേജായും ലഭിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. തിരുവനന്തപുരത്തേക്കടക്കമുള്ള യാത്രക്കാര്‍ കൂട്ടത്തിലുണ്ടായിരുന്നു. പലരും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവാനിരുന്നവരാണ്. ശരിയായ വിവരം കൈമാറാതെ ട്രെയിന്‍ ഒരു മണിക്കൂര്‍ മുമ്പേ കടന്നു പോയതിനാല്‍ അത്യാവശ്യ കാര്യത്തിന് പോവേണ്ടിയിരുന്ന പലര്‍ക്കും യാത്ര മുടങ്ങി. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ റെയില്‍വെസ്റ്റേഷനില്‍ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മടങ്ങിയത്.