137 കോടി ജനങ്ങളില്‍ നിന്ന് 11 പേരാകണമെങ്കില്‍ അവര്‍ മികച്ചര്‍ തന്നെ; ഇന്ത്യന്‍ താരങ്ങളെ രണ്ടാംകിട, മൂന്നാംകിട എന്ന് വേര്‍ത്തിരിക്കാനാവില്ല; ഓസീസ് ജയിച്ചത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പറഞ്ഞ മൈക്കല്‍ വോണിനോട് ഓസീസ് കോച്ച്
സിഡ്‌നി: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പരിഹസിച്ച ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് മറുപടിയുമായി ഓസീസ് കോച്ച്. 137 കോടി ജനങ്ങളില്‍ നിന്ന് 11 പേരാകണമെങ്കില്‍ അവര്‍ മികച്ചര്‍ തന്നെയാണെന്നും ഇന്ത്യന്‍ താരങ്ങളെ രണ്ടാംകിട, മൂന്നാംകിട എന്ന് വേര്‍ത്തിരിക്കാനാവില്ലെന്നും ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. വോണ്‍ തമാശയായിട്ട് പറഞ്ഞതാണെന്ന് എനിക്കറിയാം. എന്നാല്‍ വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ ഒക്കെ പറയുമെങ്കിലും ക്രിക്കറ്റിനെ ഇത്രയേറെ സ്‌നേഹിക്കുന്ന രജ്യത്തെ […]

സിഡ്‌നി: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പരിഹസിച്ച ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് മറുപടിയുമായി ഓസീസ് കോച്ച്. 137 കോടി ജനങ്ങളില്‍ നിന്ന് 11 പേരാകണമെങ്കില്‍ അവര്‍ മികച്ചര്‍ തന്നെയാണെന്നും ഇന്ത്യന്‍ താരങ്ങളെ രണ്ടാംകിട, മൂന്നാംകിട എന്ന് വേര്‍ത്തിരിക്കാനാവില്ലെന്നും ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
വോണ്‍ തമാശയായിട്ട് പറഞ്ഞതാണെന്ന് എനിക്കറിയാം. എന്നാല്‍ വോണ്‍ ഇത്തരത്തില്‍ ഇന്ത്യയെക്കുറിച്ച് രണ്ടാം നിരയെന്നോ മൂന്നാം നിരയെന്നോ ഒക്കെ പറയുമെങ്കിലും ക്രിക്കറ്റിനെ ഇത്രയേറെ സ്‌നേഹിക്കുന്ന രജ്യത്തെ ഒന്നര ബില്യണില്‍ നിന്നും അവസാന ഇലവനില്‍ ഇടം പിടിക്കണമെങ്കില്‍ അവര്‍ അത്രയും മികച്ച കളിക്കാരായെ പറ്റു. ഒരു പറ്റം മികച്ച യുവതാരങ്ങളെയാണ് ഞങ്ങളന്ന് ഗ്രൗണ്ടില്‍ കണ്ടത്. അവര്‍ അവരുടെ അവസരങ്ങള്‍ മുതലാക്കുവാനായി തീവ്രതയോടെയാണ് മത്സരത്തെ സമീപിച്ചത്. നിര്‍ഭാഗ്യവശാല്‍ എതിര്‍വശത്ത് ഞങ്ങളായി എന്ന് മാത്രം. ലാംഗര്‍ പറഞ്ഞു.
സ്വന്തം മണ്ണില്‍ ഇന്ത്യയുടെ യുവനിരയോടേറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഓസീസ് ടീം ഇതുവരെയും കരകയറിയിട്ടില്ല. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും തോല്‍വി വഴങ്ങേണ്ടി വന്നത് ഓസീസിനെ സാരമായി ബധിച്ചിട്ടുണ്ട്. ഓസീസ് തോറ്റതോടെ ഇന്ത്യയുടെ മൂന്നാംകിട ടീമിനോടാണ് പരാജയപ്പെട്ടതെന്ന് മൈക്കല്‍ വോണ്‍ പരിഹസിക്കുകയായിരുന്നു.