ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരും; 3-0 പരമ്പര വിജയം പ്രവചിച്ച് മൈക്കല്‍ വോണ്‍
പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞു. ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും ഇല്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്ക് അനായാസം തോല്‍പ്പിക്കാമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു. നേരത്തെ വോണിന്റെ പല പ്രവചനങ്ങളും സമൂഹമാധ്യമങ്ങളിലെ ട്വീറ്റുകളും ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ നാണം കെടുമെന്നും എല്ലാ […]

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരുമെന്ന് അദ്ദേഹം പറഞ്ഞു. ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും ഇല്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്ക് അനായാസം തോല്‍പ്പിക്കാമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.
നേരത്തെ വോണിന്റെ പല പ്രവചനങ്ങളും സമൂഹമാധ്യമങ്ങളിലെ ട്വീറ്റുകളും ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ നാണം കെടുമെന്നും എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ തോല്‍ക്കുമെന്നും പ്രവചിച്ച വോണിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കിടെ അഹമ്മദാബാദിലെ പിച്ചിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ക്യാപ്റ്റന്‍ കോഹ്ലിയെ പരിഹസിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. 16ാം ഓവറില്‍ രോഹിതിന് ക്യാപ്റ്റന്‍സി കൈമാറിയത് കോഹ്ലിയുടെ മികച്ച ക്യാപ്റ്റന്‍സി തീരുമാനമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
റൂട്ടും ആര്‍ച്ചറും ഇംഗ്ലണ്ട് നിരയിലില്ലാത്തത് ടീമിന് തിരിച്ചടിയാവുമെന്നാണ് മൈക്കല്‍ വോണിന്റെ വിലയിരുത്തല്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ചൊവ്വാഴ്ച പൂനെയില്‍ ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചു. മറുപടി ബാറ്റിംഗില്‍ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ കാണികളില്ലാതെയാണ് മത്സരങ്ങള്‍.