ലക്ഷ്യം ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തല്‍; അടുത്തൊന്നും വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തലാണ് ലക്ഷ്യമെന്നും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരുമെന്നും വെസ്റ്റിന്‍ഡീസിന്റെ സൂപ്പര്‍ താരം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20യില്‍ 38 പന്തില്‍ നാലു ഫോറും ഏഴു സിക്‌സറും ഉള്‍പ്പടെ 67 റണ്‍സെടുത്ത് ടീം മികച്ച വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. താന്‍ ക്രീസില്‍ തുടരുന്നത് ആരാധകര്‍ക്ക് സന്തോഷമാണെന്ന് […]

സെന്റ് ലൂസിയ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. ട്വന്റി 20 ലോകകപ്പ് നിലനിര്‍ത്തലാണ് ലക്ഷ്യമെന്നും കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരുമെന്നും വെസ്റ്റിന്‍ഡീസിന്റെ സൂപ്പര്‍ താരം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20യില്‍ 38 പന്തില്‍ നാലു ഫോറും ഏഴു സിക്‌സറും ഉള്‍പ്പടെ 67 റണ്‍സെടുത്ത് ടീം മികച്ച വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. താന്‍ ക്രീസില്‍ തുടരുന്നത് ആരാധകര്‍ക്ക് സന്തോഷമാണെന്ന് അറിയാം, കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തുടരും'. ഗെയ്ല്‍ പറഞ്ഞു.

നാല്‍പ്പത്തിയൊന്നുകാരനായ ഗെയ്ല്‍ കഴിഞ്ഞ ദിവസം ട്വന്റി 20യില്‍ 14000 റണ്‍സ് എന്ന നാഴികക്കല്ല് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു ക്രിസ് ഗെയ്‌ലിന്റെ കരിയര്‍. 1999ല്‍ അരങ്ങേറിയ ഗെയ്ല്‍ ഇതിനകം 103 ടെസ്റ്റുകളും 301 ഏകദിനങ്ങളും 68 അന്താരാഷ്ട്ര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 7215 റണ്‍സും 73 വിക്കറ്റും ഏകദിനത്തില്‍ 10480 റണ്‍സും 167 വിക്കറ്റും രാജ്യാന്തര ടി20യില്‍ 1796 റണ്‍സും 19 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it