വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ആലോചനയില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍; വിദശത്ത് പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം പോംവഴി; കോവാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തില്‍ പരിഹാരമായില്ല

ന്യൂഡെല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് യാത്രകള്‍ക്ക് ആവശ്യം. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി വാക്‌സിനുകളാണ് രാജ്യത്ത് കൂടുതലായി കുത്തിവെയ്പ്പിന് ഉപയോഗിക്കുന്നത്. കോവിഷീല്‍ഡും സ്പുട്‌നികും വിദേശ രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കോവാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തില്‍ ഇപ്പോഴും പരിഹാരമായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളടക്കം കോവാക്‌സിന്‍ അംഗീകരിക്കാത്തതോടെ ഈ വാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികളാണ് തിരിച്ചുപോകാന്‍ ആകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച […]

ന്യൂഡെല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിന്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് യാത്രകള്‍ക്ക് ആവശ്യം.

നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി വാക്‌സിനുകളാണ് രാജ്യത്ത് കൂടുതലായി കുത്തിവെയ്പ്പിന് ഉപയോഗിക്കുന്നത്. കോവിഷീല്‍ഡും സ്പുട്‌നികും വിദേശ രാജ്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കോവാക്‌സിന്‍ സ്വീകരിച്ചവരുടെ കാര്യത്തില്‍ ഇപ്പോഴും പരിഹാരമായിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളടക്കം കോവാക്‌സിന്‍ അംഗീകരിക്കാത്തതോടെ ഈ വാക്‌സിന്‍ സ്വീകരിച്ച നിരവധി പ്രവാസികളാണ് തിരിച്ചുപോകാന്‍ ആകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ കൂടുതല്‍ രാജ്യങ്ങളില്‍ അംഗീകാരത്തിന് വിവിധ തട്ടിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്നും സമാന രീതിയില്‍ മറ്റ് രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇന്ത്യയും നല്‍കുമെന്നും സഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

കഴിഞ്ഞ ദിവസം കേരള നിയമസഭയിലും ഇതുസംബന്ധിച്ച് പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തുകള്‍ അയക്കുന്നുണ്ടെങ്കിലും പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Articles
Next Story
Share it