ചിട്ടിപ്പണം നല്‍കിയില്ല; ആളുകളെ ചേര്‍ത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍

പൈക്ക: നിരവധി പേര്‍ക്ക് ചിട്ടിപ്പണം നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചിട്ടിയില്‍ ആളുകളെ ചേര്‍ത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാത്തപ്പാടി മുണ്ടപ്പള്ളത്തെ അപ്പക്കുഞ്ഞിയുടെയും പരേതയായ ശ്രീദേവിയുടെയും മകന്‍ ശ്രീധര(48)നാണ് തൂങ്ങിമരിച്ചത്. ഇന്നലെയാണ് ശ്രീധരനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാടി വളമ്പല തറവാട് വക തറവാട് കമ്മിറ്റിക്കാര്‍ ചിട്ടി നടത്തിയിരുന്നു. നാട്ടിലെ ഇരുപത്തഞ്ചോളം ആളുകളെ ശ്രീധരന്‍ ചിട്ടിയില്‍ ചേര്‍ത്തു. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണമടച്ചവര്‍ക്ക് തുക തിരികെ ലഭിച്ചില്ല. ചിട്ടിയില്‍ ചേര്‍ന്ന പലരും പണം […]

പൈക്ക: നിരവധി പേര്‍ക്ക് ചിട്ടിപ്പണം നല്‍കാത്തതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചിട്ടിയില്‍ ആളുകളെ ചേര്‍ത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാത്തപ്പാടി മുണ്ടപ്പള്ളത്തെ അപ്പക്കുഞ്ഞിയുടെയും പരേതയായ ശ്രീദേവിയുടെയും മകന്‍ ശ്രീധര(48)നാണ് തൂങ്ങിമരിച്ചത്. ഇന്നലെയാണ് ശ്രീധരനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാടി വളമ്പല തറവാട് വക തറവാട് കമ്മിറ്റിക്കാര്‍ ചിട്ടി നടത്തിയിരുന്നു. നാട്ടിലെ ഇരുപത്തഞ്ചോളം ആളുകളെ ശ്രീധരന്‍ ചിട്ടിയില്‍ ചേര്‍ത്തു. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണമടച്ചവര്‍ക്ക് തുക തിരികെ ലഭിച്ചില്ല. ചിട്ടിയില്‍ ചേര്‍ന്ന പലരും പണം ലഭിക്കുന്നതിന് വേണ്ടി നിരന്തരം ശ്രീധരനെ സമീപിച്ച് ശല്യം ചെയ്തിരുന്നു. ഇക്കാര്യം തന്റെ അടുത്ത സുഹൃത്തിനോട് ശ്രീധരന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അടച്ചവര്‍ക്ക് ചിട്ടിപ്പണം ലഭിക്കാതെ പോകുമോയെന്ന് ചിന്തിച്ചുള്ള മാനസികവിഷമം മൂലമാണ് ശ്രീധരന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തറവാടുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഈ പണം മറ്റൊരു ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ചുവെന്നാണ് ഈ വ്യക്തി പറയുന്നത്. ഭാര്യ: ഭാഗീരഥി. മക്കള്‍: ശരത്, ശരണ്യ, കല, നിര്‍മല.

Related Articles
Next Story
Share it