കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കാന്‍ ആരുമെത്തിയില്ല; ഒടുവില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നഗരസഭയിലെ തൊഴിലാളികളുടെ സഹായത്തോടെ സംസ്കാരം നടത്തി
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നഗരസഭയിലെ തൊഴിലാളികളുടെ സഹായത്തോടെ സംസ്കാരം നടത്തി. കോവിഡ് ബാധിച്ച് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്. റോഡരികില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ടാറ്റ ആസ്പത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. എന്നാല്‍ എത്ര ചോദിച്ചിട്ടും ഇയാള്‍ പേരും മേല്‍വിലാസവും വ്യക്തമാക്കിയിരുന്നില്ല. മരണപ്പെട്ടതോടെ മൃതദേഹം കാഞ്ഞങ്ങാട്ടെ […]

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നഗരസഭയിലെ തൊഴിലാളികളുടെ സഹായത്തോടെ സംസ്കാരം നടത്തി. കോവിഡ് ബാധിച്ച് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്. റോഡരികില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ടാറ്റ ആസ്പത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. എന്നാല്‍ എത്ര ചോദിച്ചിട്ടും ഇയാള്‍ പേരും മേല്‍വിലാസവും വ്യക്തമാക്കിയിരുന്നില്ല. മരണപ്പെട്ടതോടെ മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്നദ്ധസംഘടനകളുടെയും മറ്റും സഹായം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം സംസ്കരിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതോടെ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്കുട്ടി, കാഞ്ഞങ്ങാട് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബൈജു അന്നൂര്‍, കെ ഷൈജു എന്നിവരെത്തി വ്യക്തിസുരക്ഷാവസ്ത്രമണിഞ്ഞ് നഗരസഭയിലെ തൊഴിലാളികളായ കെ. അനില്‍കുമാറിന്റെയും കെ. രാജേഷിന്റെയും സഹായത്തോടെ കാഞ്ഞങ്ങാട് നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.