16 മുതല്‍ രാത്രികാല പോസ്റ്റുമോര്‍ട്ടമില്ല; ബോര്‍ഡുമായി ഡോക്ടര്‍മാരുടെ സംഘടന, ഒപ്പം പ്രതിഷേധവും
കാസര്‍കോട്: ഹൈക്കോടതി വിധിച്ചിട്ടുണ്ടും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനിശ്ചിതത്വം. ഈ മാസം 16 മുതല്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉണ്ടാവില്ലെന്ന് ജനറല്‍ ആസ്പത്രി മോര്‍ച്ചറി പരിസരത്ത് ഡോക്ടര്‍മാരുടെ സംഘടന നോട്ടീസ് ബോര്‍ഡ് തൂക്കി.രാത്രി മുഴുവന്‍ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്ന്, മരിച്ചവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കുന്നതിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയില്‍ നിരന്തരം നടത്തിയ പോരാട്ടത്തിന്റെയും ഹൈക്കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിന്റെയും ഫലമായാണ് രാത്രികാല പോസ്റ്റുമോര്‍ട്ടം യാഥാര്‍ത്ഥ്യമായത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും രാത്രികാല പോസ്റ്റുമോര്‍ട്ടം പ്രാബല്യത്തില്‍ വരുത്തി […]

കാസര്‍കോട്: ഹൈക്കോടതി വിധിച്ചിട്ടുണ്ടും രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് അനിശ്ചിതത്വം. ഈ മാസം 16 മുതല്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉണ്ടാവില്ലെന്ന് ജനറല്‍ ആസ്പത്രി മോര്‍ച്ചറി പരിസരത്ത് ഡോക്ടര്‍മാരുടെ സംഘടന നോട്ടീസ് ബോര്‍ഡ് തൂക്കി.
രാത്രി മുഴുവന്‍ മൃതദേഹം മോര്‍ച്ചറിയില്‍ കിടന്ന്, മരിച്ചവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കുന്നതിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയില്‍ നിരന്തരം നടത്തിയ പോരാട്ടത്തിന്റെയും ഹൈക്കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തിന്റെയും ഫലമായാണ് രാത്രികാല പോസ്റ്റുമോര്‍ട്ടം യാഥാര്‍ത്ഥ്യമായത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും രാത്രികാല പോസ്റ്റുമോര്‍ട്ടം പ്രാബല്യത്തില്‍ വരുത്തി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതുപ്രകാരം ജനറല്‍ ആസ്പത്രിയില്‍ രാത്രികാലത്ത് ഏതാനും പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യം മുതല്‍ തന്നെ ഡോക്ടര്‍മാരുടെ സംഘടന ഈ ഉത്തരവിനെതിരെ ശബ്ദിച്ചുതുടങ്ങിയിരുന്നു. കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെ രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ പ്രമാദമായ കൊലപാതകങ്ങള്‍ ഒഴികെയുള്ള, സ്വാഭാവിക-സാധാരണ അപകട മരണങ്ങള്‍ അടക്കമുള്ളവ നിലവിലുള്ള ജീവനക്കാരെ വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത് വരെ രാത്രികാല പോസ്റ്റുമോര്‍ട്ടം നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മാനഭവിഭവ ശേഷി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അതുകൊണ്ട് 16 മുതല്‍ ഡോക്ടര്‍മാര്‍ രാത്രികാല പോസ്റ്റുമോര്‍ട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും അറിയിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നും സര്‍ക്കാര്‍ ആവശ്യമായ മാനവവിഭവ ശേഷി നല്‍കുന്ന മുറക്ക് രാത്രികാല പോസ്റ്റുമോര്‍ട്ടം തുടരുന്നതാണെന്നും കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട നോട്ടീസില്‍ പറയുന്നുണ്ട്.
ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. ജനറല്‍ ആസ്പത്രിയില്‍ രാത്രി കാലങ്ങളില്‍ നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്‍മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു.
രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന കേരള ഗമണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മോര്‍ച്ചറികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ ചെയ്ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.