തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണം തടയേണ്ടതില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശിയായ സലീമിന്റെ ഹര്‍ജി ഹൈക്കോടതി തളളിയത്. കെട്ടിടത്തിന്റെ പാരിസ്ഥിതിക അനുമതിയടക്കം ചോദ്യം ചെയ്തുകൊണ്ടാണ് സലീം ഹര്‍ജി നല്‍കിയത്. പാര്‍വ്വതി പുത്തനാറിന്റെ കരയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും, കായലിന്റെ ഭാഗം കൈയ്യേറിയാണ് നിര്‍മാണമെന്നുമാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. ഒന്നര ലക്ഷത്തലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും എന്നാല്‍ മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അനുമതി മാത്രമാണ് […]

കൊച്ചി: തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശിയായ സലീമിന്റെ ഹര്‍ജി ഹൈക്കോടതി തളളിയത്. കെട്ടിടത്തിന്റെ പാരിസ്ഥിതിക അനുമതിയടക്കം ചോദ്യം ചെയ്തുകൊണ്ടാണ് സലീം ഹര്‍ജി നല്‍കിയത്.

പാര്‍വ്വതി പുത്തനാറിന്റെ കരയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും, കായലിന്റെ ഭാഗം കൈയ്യേറിയാണ് നിര്‍മാണമെന്നുമാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. ഒന്നര ലക്ഷത്തലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും എന്നാല്‍ മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അനുമതി മാത്രമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഹര്‍ജിക്കാരന് ഇത്തരം ഒരു ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരം ഇല്ലെന്ന് കോടതി വിധിവാക്യത്തില്‍ ചൂണ്ടികാട്ടി. ആക്കുളം തടാകത്തില്‍ നിന്ന് 100 മീറ്റര്‍ ദൂരമുള്ളതിനാല്‍ നിര്‍മാണത്തിന് തടസമില്ലെന്ന് കോടതി വിലയിരുത്തി. മാളിന് അടുത്തുളള പാര്‍വ്വതി പുത്തനാര്‍ കനാലിന്റെ വീതി 25 മീറ്റില്‍ താഴെയായതിനാല്‍ സി ആര്‍ ഇസഡ് പ്രകാരമുളള തടസങ്ങള്‍ ബാധകമല്ലെന്നും ജഡ്ജിമാരായ എസ് വി ഭട്ട്, ബെച്ചു കുര്യന്‍ തോമസ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

Related Articles
Next Story
Share it