ബില്ലടക്കാന്‍ പണമില്ല; ആസ്പത്രി അധികൃതര്‍ പിടിച്ചുവെച്ച മൃതദേഹം സുമനസ്സുകളുടെ കാരുണ്യത്തില്‍ വിട്ടുകിട്ടി

കാഞ്ഞങ്ങാട്: ബില്ലടക്കാന്‍ പണം തികയാത്തതിനാല്‍ ആസ്പത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കാതെ പിടിച്ചുവെച്ചപ്പോള്‍ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ കാരുണ്യമതികള്‍ കൈകോര്‍ത്തു. ബിരിക്കുളം കോഴിക്കല്‍ ഹൗസില്‍ കെ.എസ് പ്രകാശിന്റെ (53) മൃതദേഹമാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി അധികൃതര്‍ ബില്ലടക്കാത്തതിന്റെ പേരില്‍ മൂന്നുദിവസം പിടിച്ചുവെച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ പ്രകാശന്‍ 40 ദിവസമായി മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. 22 ദിവസവും വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. വലിയൊരു തുക ബില്ലടച്ചെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അടക്കാന്‍ ബാക്കിയുള്ളതിനാലാണ് മൃതദേഹം നല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. […]

കാഞ്ഞങ്ങാട്: ബില്ലടക്കാന്‍ പണം തികയാത്തതിനാല്‍ ആസ്പത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കാതെ പിടിച്ചുവെച്ചപ്പോള്‍ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ കാരുണ്യമതികള്‍ കൈകോര്‍ത്തു. ബിരിക്കുളം കോഴിക്കല്‍ ഹൗസില്‍ കെ.എസ് പ്രകാശിന്റെ (53) മൃതദേഹമാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി അധികൃതര്‍ ബില്ലടക്കാത്തതിന്റെ പേരില്‍ മൂന്നുദിവസം പിടിച്ചുവെച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ പ്രകാശന്‍ 40 ദിവസമായി മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. 22 ദിവസവും വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. വലിയൊരു തുക ബില്ലടച്ചെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അടക്കാന്‍ ബാക്കിയുള്ളതിനാലാണ് മൃതദേഹം നല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. കുടുംബത്തിന്റെ പ്രയാസമറിഞ്ഞ് ഗള്‍ഫിലെയും നാട്ടിലെയും സുമനസ്സുകള്‍ ഉടന്‍ മൂന്നുലക്ഷം രൂപ സ്വരൂപിച്ചു നല്‍കി. ബാക്കി രണ്ട് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. കൂലിത്തൊഴിലാളിയായിരുന്നു പ്രകാശന്‍. പ്രകാശനും ഭാര്യ കനകലതയും രാജാസ് ആസ്പത്രിക്ക് സമീപത്തെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. മക്കള്‍: പ്രിയ, ശ്യാം പ്രകാശ്.

Related Articles
Next Story
Share it