ലൈസന്‍സും വില വിവര പട്ടികയുമില്ല; വെള്ളരിക്കുണ്ടില്‍ ചിക്കന്‍ സ്റ്റാളുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്: വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും വിവിധ ലൈസന്‍സുകളില്ലാതെയും പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടുമേനി, കാറ്റാംകവല, മാലോം, പാത്തിക്കര, ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മാലോത്തെ ചിക്കന്‍ സ്റ്റാളില്‍ വില വിവര പട്ടികയും പഞ്ചായത്ത് ലൈസന്‍സ് ഉള്‍പ്പെടെയുള്ള ലൈസന്‍സുകളൊന്നും ഇല്ലെന്നും കണ്ടെത്തി. കടുമേനിയിലെ കടയിലും വില വിവരം രേഖപ്പെടുത്തിയിട്ടില്ല. കാറ്റാം കവലയിലെ ഒരു […]

കാഞ്ഞങ്ങാട്: വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും വിവിധ ലൈസന്‍സുകളില്ലാതെയും പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകളില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി സജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടുമേനി, കാറ്റാംകവല, മാലോം, പാത്തിക്കര, ചിറ്റാരിക്കല്‍ എന്നിവിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ മാലോത്തെ ചിക്കന്‍ സ്റ്റാളില്‍ വില വിവര പട്ടികയും പഞ്ചായത്ത് ലൈസന്‍സ് ഉള്‍പ്പെടെയുള്ള ലൈസന്‍സുകളൊന്നും ഇല്ലെന്നും കണ്ടെത്തി. കടുമേനിയിലെ കടയിലും വില വിവരം രേഖപ്പെടുത്തിയിട്ടില്ല. കാറ്റാം കവലയിലെ ഒരു ചിക്കന്‍ സ്റ്റാളും പാത്തിക്കര, കാറ്റാംവയല്‍, മാലോം, പാത്തിക്കര എന്നിവിടങ്ങളിലും പഞ്ചായത്ത് ലൈസന്‍സുപോലുമില്ലാതെയാണ് ചിക്കന്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ചില കടകള്‍ കോള്‍ഡ് സ്റ്റോറേജിന് മാത്രം ലൈസന്‍സ് നേടിയ ശേഷം സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതായും കണ്ടെത്തി. എന്നാല്‍ ചിറ്റാരിക്കലില്‍ പരിശോധന നടത്തിയ രണ്ടു കടകളിലും വില എഴുതി വെച്ചതായും ലൈസന്‍സുകള്‍ ഉള്ളതായും വൃത്തിയോടെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ചിക്കന്‍ സ്റ്റാളുകള്‍ നിര്‍ബന്ധമായും വില എഴുതി വെച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എന്നിവയില്ലാത്ത കടകള്‍ ഒരാഴ്ചക്കകം അവ നേടി അറിയിച്ച ശേഷം മാത്രമേ പ്രവര്‍ത്തിക്കാവുവെന്ന് ആദ്യഘട്ടമെന്ന നിലയില്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനയില്‍ ജീവനക്കാരന്‍ എം. മനോജ് കുമാറും പങ്കെടുത്തു.

Related Articles
Next Story
Share it