കേരളത്തില്‍ സ്ഥിതി അതീവഗുരുതരം; മെയ് നാല് വരെ ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ല; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നത് മനസുലയ്ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി അതീവ ഗരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവസവും വലിയ തോതിലാണ് രോഗ ബാധിതരുടെ എണ്ണം ഉയരുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതലായി എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വലിയ വില ഈടാക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ […]

കൊച്ചി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നത് മനസുലയ്ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി അതീവ ഗരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
ദിവസവും വലിയ തോതിലാണ് രോഗ ബാധിതരുടെ എണ്ണം ഉയരുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതലായി എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു. കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വലിയ വില ഈടാക്കുന്നതിനെയും കോടതി വിമര്‍ശിച്ചു.
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ നിരക്ക് കുയ്ക്കുന്നതുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തി എന്തു ചെയ്യാന്‍ പറ്റുമെന്നുള്ള വിവരം മെയ് നാലിന് മുമ്പായി അറിയിക്കാന്‍ ആണ് നിര്‍ദേശം. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രോഗികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ചികില്‍സാച്ചിലവെന്നും കോടതി നിരീക്ഷിച്ചു. ചികില്‍സ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മേയ് ഒന്നു മുതല്‍ നാലുവരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍വകക്ഷി യോഗവും തീരുമാനിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ പോകാന്‍ പാടില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമടക്കം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. നേരത്തെ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തൃപ്തികരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.