നഗരസഭ കാര്യാലയത്തിലേക്ക് പോകുന്ന റോഡില്‍ മുന്നറിയിപ്പില്ലാതെ അധികൃതരുടെ 'നോ എന്‍ട്രി' ബോര്‍ഡ്

കാസര്‍കോട്: നഗരസഭ കാര്യാലയത്തിലേക്ക് പോകുന്ന റോഡില്‍ മുന്നറിയിപ്പില്ലാതെ റോഡ് പകുതി കീഴടക്കി അധികൃതരുടെ 'നോ എന്‍ട്രി' ബോര്‍ഡ്. ഇന്നലെ രാവിലെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കഷ്ടിച്ച് രണ്ട് കാറുകള്‍ മാത്രം പോകുന്ന റോഡിന്റെ തുടക്കത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ദിവസേന നുറുക്കണക്കിന് യാത്രക്കാര്‍ പോകുന്ന റോഡാണിത്. റോഡിന് വീതിയും കുറവാണ്. റോഡിന്റെ ഒരു ഭാഗം ചിലയിടങ്ങളിലായി തകര്‍ന്നിട്ടുമുണ്ട്. വണ്‍വെ ആക്കിയത് ദിവസേന ഈ ഭാഗത്ത് ഗതാഗതം തടസപ്പെടുന്നത് കൊണ്ടാണെന്നാണ് വിശദീകരണം. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it