ഡോക്ടര്‍മാരില്ല; ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു
മഞ്ഞപ്പിത്തം പടരുന്നതിനിടെ ആസ്പത്രി അടച്ചിട്ടതില്‍ വ്യാപക പ്രതിഷേധം ബായാര്‍: മീഞ്ച, പൈവളിഗെ പഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. അധികൃതരുടെ ഈ അവഗണനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. കുട്ടികളടക്കം 50 ഓളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതുകാരണം മഞ്ഞപ്പിത്തം ബാധിച്ചവരടക്കം സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടതോടെ രോഗികള്‍ വലയുകയാണ്. ആദ്യം മൂന്ന് […]

മഞ്ഞപ്പിത്തം പടരുന്നതിനിടെ ആസ്പത്രി അടച്ചിട്ടതില്‍ വ്യാപക പ്രതിഷേധം
ബായാര്‍: മീഞ്ച, പൈവളിഗെ പഞ്ചായത്ത് പരിധിയില്‍ മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. അധികൃതരുടെ ഈ അവഗണനക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. കുട്ടികളടക്കം 50 ഓളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഇതുകാരണം മഞ്ഞപ്പിത്തം ബാധിച്ചവരടക്കം സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ബായാറിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടതോടെ രോഗികള്‍ വലയുകയാണ്. ആദ്യം മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ ഉണ്ടായിരുന്നത്. നാല് മാസം മുമ്പ് രണ്ട് ഡോക്ടര്‍മാര്‍ സ്ഥലംമാറി പോയി. എന്നാല്‍ പുതിയ ഡോക്ടറെ നിയമിച്ചുമില്ല. ആകെ ഉണ്ടായിരുന്ന ഡോക്ടര്‍ കണ്ണ് രോഗത്തെ തുടര്‍ന്ന് അവധി എടുത്തതോടെ ആസ്പത്രിയുടെ പ്രവര്‍ത്തനം മൂന്ന് ദിവസമായി നിലച്ചിരിക്കുകയാണ്. പുത്തിഗെ, മീഞ്ച, കുരുഡപ്പദവ്, മുളിഗദ്ദെ, ബായാര്‍, പെര്‍മുദെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നിത്യേന 75ലേറെ രോഗികളാണ് ഈ ആസ്പത്രിയില്‍ എത്തിയിരുന്നത്. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് പൈവളിഗെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസ്പത്രിക്ക് മുന്നില്‍ പ്രകടനം നടത്തി. ആദം ബെള്ളൂര്‍, സെഡ്.എ കയ്യാര്‍, അസീസ് കളായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.